കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ പ്രചരണത്തിന് ആന്‍ഡ്രോയിഡ് ആപ്പുമായി ഐസിസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇറാഖിലും സിറിയയിലുമായി തീവ്രവാദപ്രവര്‍ത്തനം തുടങ്ങിയ ഐസിസ് തീവ്രവാദികള്‍ തങ്ങളുടെ പ്രചരണത്തിനായി പുതിയ ആന്‍ഡ്രോയിഡ് ആപ് വികസിപ്പിച്ചെടുത്തു. തീവ്രവാദ ഗ്രൂപ്പിന്റെ ആശയങ്ങളും വാര്‍ത്തകളും, ചിത്രങ്ങളും, വീഡിയോകളും ഷെയര്‍ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ലഭ്യമല്ല. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത മറ്റൊരു മൊബൈല്‍ ഫോണ്‍ വഴിയോ ഇന്‍സ്റ്റഗ്രാം വഴിയോ ആപ് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് തീവ്രവാദികളുടെ ഐടി വിഭാഗം ഒരുക്കിയിരിക്കുന്നത്. ഐസിസിന്റെ തീവ്രവാദ ആശയങ്ങള്‍ എത്രയും പെട്ടെന്ന് വ്യാപിക്കുക എന്നതാണ് ഇവരുടെ പ്രധാന ഉദ്ദേശം.

isis

ഒരു തവണ ആന്‍്‌ഡ്രോയിഡ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ അത് ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അമഖ് ന്യൂസ് ഏജന്‍സിയുടെ പിന്തുണയോടെയുള്ള ന്യൂസ് പോര്‍ട്ടലുവഴിയും ഐസിസ് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അമഖ് ന്യൂസ് ഏജന്‍സിയുമായി ഐസിസ് ടൈ അപ്പില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഐസിസിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ ആപ് ഉപയോഗിക്കാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസിന്റെ ആപ്പിനെ വളരെ ഗൗരവത്തോടെയാണ് വിദേശരാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഐസിസ് ആശയങ്ങളും വാര്‍ത്തകളുമെല്ലാം എളുപ്പം ഷെയര്‍ ചെയ്യാമെന്നതിനാല്‍ ഇവയുടെ ഉപയോഗം ഐസിസിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുമെന്ന് ആശങ്കയുണ്ട്.

English summary
ISIS launches Smartphone App, ISIS launches app to spread terror agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X