ഐസിസ് ബന്ധം: പൂണെയില്‍ 16 കാരി നിരീക്ഷണത്തില്‍
പൂണെ: കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പല വിദേശ രാജ്യങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. എന്തായാലും ഇന്ത്യയില്‍ നിന്ന് ഇതുവരെ അത്തരം വാര്‍ത്തകളൊന്നും വന്നിരുന്നില്ല. ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരെല്ലാം പുരുഷന്‍മാരായിരുന്നു.
ഇതെല്ലാം ഇന്നലെ വരെയുള്ള കഥകളാണ്. പൂണെയില്‍ 16 കാരിയായ പെണ്‍കുട്ടി ഐസിസ് ബന്ധത്തിന്റെ പേരില്‍ തീവ്രവാദ വിരുദ്ധ സേനയുടെ നിരീക്ഷണത്തിലാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വരുന്നത്.

ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടി, അറസ്റ്റിലായ മുഹമ്മദ് സിറാജുദ്ദീനുമായി ബന്ധം പുലര്‍ത്തിയിരുന്നത്രെ.
ഐസിസിനോട് താത്പര്യമുള്ളവരുടെ ഒരു ശൃംഘല തന്നെ സിറാജുദ്ദീന്‍ സൃഷ്ടിച്ചിരുന്നു. ഫേസ്ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും പ്രത്യേകം ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലെ സജീവ അംഗമാണ് ഈ പെണ്‍കുട്ടി. ഇത്തരം ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ വേറേയും പെണ്‍കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദ നിലപാടുകളെടുക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മാതാപിതാക്കളുടേയും മതപണ്ഡിതരുടേയും സഹായത്തോടെ പെണ്‍കുട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് അധികൃതരുടെ നീക്കം .












Click it and Unblock the Notifications