കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ പോയവരില്‍ ഒരു മലയാളി പിടിയില്‍... ഇനി കുറേപേര്‍ കുടുങ്ങും

Google Oneindia Malayalam News

മുംബൈ: ഐസിസില്‍ ചേരാന്‍ ആയി നാടുവിട്ടു എന്ന് സംശയിച്ചിരുന്ന ഒരു കാസര്‍കോട് സ്വദേശിയെ മുംബൈയില്‍ നിന്ന് പിടികൂടി. ഇളമ്പച്ചി സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഫിറോസ് ഖാനെ കേന്ദ്ര ഇന്റലിജന്‍സ് പിടികൂടിയത്. ഇയാള്‍ സിറിയയിലേക്ക് പോകാനിരിയ്ക്കുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ISIS

കാസര്‍കോട് നിന്ന് 17 പേരെയാണ് കാണായതായത്. അതില്‍ ഏറ്റവും ഒടുവില്‍ വീട്ടിലേയ്ക്ക് സന്ദേശമയച്ചത് ഫിറോസ് ആണെന്നാണ് വിവരം. കൂടെയുള്ളവര്‍ സിറിയയില്‍ എത്തിയെന്നും സുരക്ഷിതരാണെന്നും ആണത്രെ ഫിറോസ് വീട്ടുകാരോട് പറഞ്ഞത്. താന്‍ എവിടെയാണ് ഉള്ളത് എന്ന കാര്യം രഹസ്യമാക്കി വയ്ക്കണം എന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

ഫിറോസിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. ഫിറോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇനിയും എത്ര പേര്‍ ഐസിസിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നത് സംബന്ധിച്ച് ഒരു കണക്കും നിലവില്‍ ഇല്ല.

English summary
ISIS link: One Malayali detained in Mumbai by Central Intelligence. Kasarkode native Firos Khan was milling for weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X