കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന് പ്രതികാരം ചെയ്യാന്‍ ഐസിസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ രക്തസാക്ഷികളെന്ന് പ്രകീര്‍ത്തിച്ച് ഇന്ത്യയിലെ തീവ്രവാദ സംഘടന. ഐസിസിനെ പിന്തുണക്കുന്ന അന്‍സാര്‍ ഉല്‍ താഹിദ് ഫി ബിലാദ് അല്‍ ഹിന്ദ് (എയുടി)ണ് കൊല്ലപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

2008 ല്‍ നടന്ന ബ്ടലാ ഹൗസ് ഏറ്റുമുട്ടല്‍ ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതൊരു വ്യാജ ഏറ്റുമുട്ടലാണ് എന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് എയുടി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.

Batla House Encounter

ബട്ലാ ഹൗസ് ഏറ്റുമുട്ടലിന്റെ ആറാം വാര്‍ഷികമായിരുന്ന സെപ്റ്റംബര്‍ 19 നാണ് വീഡിയോ സന്ദേശം പുറത്ത് വന്നത്. ബട്‌ലാ ഹൗസിന് ഞങ്ങള്‍ പ്രതികാരം ചെയ്യും എന്നായിരുന്നു എയുടിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്ന സന്ദേശം.

ഇതാദ്യമായാണ് ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തങ്ങളുടെ ആളുകളാണെന്ന് ഏതെങ്കിലും തീവ്രവാദ സംഘടന അവകാശപ്പെടുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അവര്‍ അക്കാര്യം അംഗീകരിച്ചിരുന്നില്ല. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിരുന്നില്ല.

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അതീഫ് അമീനും മൊഹമ്മദ് സാജിദും രക്തസാക്ഷികളാണെന്നും അവര്‍ക്ക് വേണ്ടിയും തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും എയുടി പ്രതികാരംചെയ്യുമെന്നാണ് ട്വിറ്റര്‍ സന്ദേശം.

ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളിലാണ് ട്വീറ്റുകള്‍. കൊല്ലപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ ചിത്രങ്ങളും ട്വീറ്റിലുണ്ട്.

ഐസിസിനെ പിന്തുണക്കുന്ന സംഘടനയാണ് എയുടി. ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം അടുത്തിടെ ഹിന്ദി, ഉറുദു, തമിഴ് ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത ഇവര്‍ പ്രചരിപ്പിച്ചിരുന്നു.

English summary
ISIS-linked terror group vows to avenge Batla House encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X