മുസ്ലിങ്ങള്‍ മാത്രമല്ല, ഐസിസില്‍ ഹിന്ദുക്കളും; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍!
സ്ലാമിക ഭീകരവാദ സംഘടനയായ ഐസിസ് മുസ്ലിം മതത്തില്‍ പെട്ടവരെ മാത്രമല്ല തങ്ങളുടെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും വിദേശത്ത് പോയവരില്‍ മുസ്ലിങ്ങളല്ലാത്തവര്‍ മതംമാറിയ ശേഷം ഐസിസില്‍ ചേരുന്നു എന്ന സംശയമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്കാധാരം.
ഐസിസിന്റെ ഓസ്‌ട്രേലിയയിലെ പ്രധാന റിക്രൂട്ടര്‍മാരില്‍ ഒരാളായ നീല്‍ പ്രകാശാണ് ഇതിന് ഒരു ഉദാഹരണം. യു എ ഇയില്‍ നിന്നും ഐസിസ് ബന്ധമാരോപിച്ച് കേരളത്തിലേക്ക് തിരിച്ചയച്ച പത്ത് പേരില്‍ രണ്ട് പേര്‍ ഹിന്ദുക്കളാണ്. മുസ്ലിം മതത്തിന് പുറത്തേക്കും ഐസിസ് തങ്ങളുടെ വലക്കണ്ണികള്‍ നീട്ടുന്നു എന്നതിന് തെളിവാണ് ഇത്.

മലയാളികളെ തിരിച്ചയച്ചത്
ഐസിസില്‍ ചേര്‍ന്നത് കൊണ്ടല്ല കേരളത്തില്‍ നിന്നുള്ള ഹിന്ദു യുവാക്കളെ യു എ ഇയില്‍ നിന്നും തിരിച്ചയച്ചത്. ഐസിസ് ബന്ധമുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയതിനാണ്.

മതംമാറുന്നുണ്ടോ
ഐസിസില്‍ ആകൃഷ്ടരായി ചേരുന്നവരുടെ കാര്യം മാത്രമല്ല, ഐസിസില്‍ ചേരാന്‍ വേണ്ടി മതംമാറുക വരെ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ഇന്ത്യയില്‍ നിന്നും ഇതുവരെ ഇല്ല
രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യം ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.

പിന്നെ എവിടെയാണ്
ഓസ്‌ട്രേലിയയിലും യു എ ഇയിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നീല്‍ പ്രകാശിന്റെ കാര്യം ഇതിന് ഒരു ഉദാഹരണമാണ്

ആരാണ് നീല്‍ പ്രകാശ്
അടിസ്ഥാനപരമായി ബുദ്ധമത വിശ്വാസിയാണ് നീല്‍ പ്രകാശ്. ഓസ്‌ട്രേലിയക്കാരനായ ഇയാള്‍ ഇപ്പോള്‍ ഐസിസിന്റെ പ്രമുഖ റിക്രൂട്ടറാണ്.












Click it and Unblock the Notifications