കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പെണ്‍കുട്ടികളെ മയക്കാന്‍ ഐസിസ്... വന്‍ ഭീഷണി

Google Oneindia Malayalam News

ദില്ലി: ഐസിസിലേയ്ക്കുള്ള പെണ്‍കുട്ടികളുടെ കുത്തൊഴുക്കില്‍ ഇന്ത്യന്‍ പെണ്‍കുട്ടികളുടെ പേരില്ലായിരുന്നു ഇത്രയും നാള്‍. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായതോടെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യയില്‍ നിന്ന് 14 നും ഇരുപതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാനാണ് ഐസിസ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പൂണെയില്‍ 16 കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ തീവ്രവാദ വിരുദ്ധ സേനയുടെ നിരീക്ഷണത്തിലാണ്.

പെണ്‍കുട്ടികളും ഐസിസിലേയ്ക്ക്

പെണ്‍കുട്ടികളും ഐസിസിലേയ്ക്ക്

ഇന്ത്യയില്‍ നിന്ന് പെണ്‍കുട്ടികളും ഐസിസിന്റെ വലയില്‍ വീഴുന്നു എന്ന ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ജിഹാദി വധുക്കള്‍

ജിഹാദി വധുക്കള്‍

ഐസിസിലെ ജിഹാദികള്‍ക്ക് വധുക്കളാകാനാണ് ഐസിസ് പെണ്‍കുട്ടികളെ ക്ഷണിയ്ക്കുന്നത്. ഇതുവഴി സ്വര്‍ഗ്ഗം കിട്ടുമെന്നാണ് പ്രലോഭനം.

ലോകമെങ്ങും

ലോകമെങ്ങും

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ഇതേ രീതിയില്‍ തന്നെയാണ്. മതത്തിന്റെ പേരിലാണ് മിക്കവരും മയങ്ങി വീഴുന്നത്.

ഹൈദരാബാദിലെ സംഭവം

ഹൈദരാബാദിലെ സംഭവം

അടുത്തിടെയാണ് ഹൈദരാബാദില്‍ ഒരു സംഭവം ഉണ്ടായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഐസിസില്‍ ചേരാനുള്ള ശ്രമം നടത്തി. ഇത് രഹസ്യാന്വേഷണ ഏജന്‍സികള്‍ സമര്‍ത്ഥമായി തടഞ്ഞു.

 ലക്ഷ്യം ദക്ഷിണേന്ത്യ?

ലക്ഷ്യം ദക്ഷിണേന്ത്യ?

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ഐസിസ് ശ്രമം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

ഓണ്‍ലൈന്‍ വഴി

ഓണ്‍ലൈന്‍ വഴി

ഫേസ്ബുക്കും വാട്‌സ് ആപ്പും വഴിയാണ് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത്തരം ഗ്രൂപ്പുകളെ നിരീക്ഷിച്ച് വരികയാണ്.

പൂണെയിലെ പെണ്‍കുട്ടി

പൂണെയിലെ പെണ്‍കുട്ടി

പൂണെയിലെ 16 കാരിയായ പെണ്‍കുട്ടി ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പലരുമായും ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
ISIS luring Indian girls in the age group of 14 and 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X