തമിഴ്‌നാട്ടില്‍ നിന്ന് ഐസിസ് തീവ്രവാദികള്‍?
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള യുവാക്കളും ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. സിറിയയില്‍ ഐസിസിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ എന്ന് കരുതുന്നവരുടെ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നു.
ഹാജ ഫക്ക്രുദ്ദീന്‍ എന്ന മുസ്ലീം യുവാവ് ഐസിസിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ സിറിയയിലേക്ക് പോയ സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. എമ്പതോളം ഇന്ത്യന്‍ യുവാക്കള്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

25 യുവാക്കള്‍ ഐസിസിന്റെ ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. എവിടെവച്ചാണ് ചിത്രം എടുത്തത് എന്നതും വ്യക്തമല്ല.
<blockquote class="twitter-tweet blockquote" lang="en"><p>ISIS Warriors from Tamil Nadu. What are the Intelligence people doing in Tamil Nadu & India? <a href="http://t.co/7sQ1HOCfdE">pic.twitter.com/7sQ1HOCfdE</a></p>— Suryah SG (@iSuryah) <a href="https://twitter.com/iSuryah/statuses/494357787279761409">July 30, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>മഹാരാഷ്ട്രയില്‍ നിന്ന് നാല് യുവാക്കള്‍ ഐസിസിന്റെ ഭാഗമായി സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ വിരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് . റംസാന് ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കും എന്നായിരുന്നു മുംബൈ പോലീസ് അറിയിച്ചിരുന്നത് .
ഐസിസിന്റെ ടീ ഷര്‍ട്ട് ധരിച്ച് ഇന്ത്യന്‍ യുവാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടും എന്തുകൊണ്ടാണ് ഇന്ത്യന്‍ അധികൃതര്‍ വിശദമായ അന്വേഷണം നടത്താത്തതെന്നാണ് ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉയരുന്ന ചോദ്യങ്ങള്‍ .












Click it and Unblock the Notifications