Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി എന്‍ഐഎ പരാജയപ്പെടുത്തി

ഹൈദരാബാദ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന ഐസിസ് അനുകൂലികളെ ഹൈദരാബാദില്‍ പിടികൂടി. എന്‍ഐഎയുടെ റെയിഡിലാണ് ഐസിസ് അനുകൂലരായ നാല് പേര്‍ പിടിയിലായത്.

ഇതോടെ ഐസിസ് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതിയാണ് ദേശീയ അന്വേഷണ ഏജന്‍സി പരാജയപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ചെറു ഘടകമാണ് ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐസിസ് അനുകൂലികള്‍ എന്ന സംശയത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ISIS

ഐടി നഗരമെന്ന് അറിയപ്പെടുന്ന ഹൈദരാബാദിലെ പഴയ നഗര കേന്ദ്രങ്ങളില്‍ നടത്തിയ വിവിധ റെയിഡുകളിലാണ് നാല് പേരെ ദേശീയ അന്വേഷണ സംഘം പിടികൂടിയത്. നഗരത്തില്‍ വലിയ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു ഇവരെന്നാണ് സൂചന. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

മൂന്നാഴ്ചയായി അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഹൈദരാബാദിന്റെ പല ഇടങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടയിലാണ് എന്‍ഐഎ വ്യാപക തിരച്ചില്‍ നടത്തിയത്. ഈ വര്‍ഷം ആദ്യം രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 14 ഐസിസ് അനുകൂലികളെ എന്‍ഐഎ പിടികൂടിയിരുന്നു. ഇതില്‍ രണ്ട് പേരെ പിടികൂടിയത് ഹൈദരാബാദിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+