കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനം: ഐസിസിന്റെ കേരള മൊഡ്യൂള്‍ ബെംഗളൂരുവിന് ഭീഷണി? മലയാളികള്‍ക്ക് പണികിട്ടും!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കേരളത്തില്‍ നിന്നും കാണാതായ ആളുകള്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. ചേര്‍ന്നതായി സംശയിക്കപ്പെടുന്നു. അങ്ങനെ ആവാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പോഴേക്കും ഐസിസിന്റെ കേരള മൊഡ്യൂള്‍ എന്ന് തറപ്പിച്ച് പറയുന്നത് ശരിയല്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യതകള്‍ തീരെ തള്ളിക്കളയാനും ആകില്ല എന്നതാണ് നിലവിലെ സ്ഥിതി.

<strong>മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം!</strong>മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം!

ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മലയാളികള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്റ്‌സ് ബ്യൂറോ കര്‍ണാടക പോലീസിന് നല്‍കുന്ന മുന്നറിയിപ്പാണ് ഇത്. കര്‍ണാടകയുടെ അയല്‍ പ്രദേശങ്ങളായ കാസര്‍കോട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ കാണാതാവുകയും ഇവര്‍ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.

pagespeed

കാസര്‍കോട് ജില്ലയിലെ ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് ഏറ്റവും ഒടുവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായത്. 17പേര്‍ നേരത്തെ നാടുവിട്ട സംഭവത്തില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേയാണ് ഇത്. സ്വാതന്ത്ര്യദിനം കൂടി അടുത്ത് വരുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ബെംഗളൂരു, കേരളത്തിനോട് അടുത്ത് നില്‍ക്കുന്ന മംഗലാപുരം, കാര്‍വാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

<strong>ജോലി കിട്ടിയിട്ട് വേണം ഒന്ന്... ജോലി കിട്ടിയ കാര്യം ഈ യുവതി ആഘോഷിച്ചത് കണ്ടാല്‍ ഞെട്ടും!</strong>ജോലി കിട്ടിയിട്ട് വേണം ഒന്ന്... ജോലി കിട്ടിയ കാര്യം ഈ യുവതി ആഘോഷിച്ചത് കണ്ടാല്‍ ഞെട്ടും!

കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര തന്നെയാണ് പോലീസിന് ജാഗരൂഗരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐസിസ് ബന്ധമുള്ളവര്‍ കര്‍ണാടകയിലും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കര്‍ണാടകം കേരളത്തെ സംശയിച്ചുതുടങ്ങിയാല്‍ ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്കാണ് തിരിച്ചടി ഉണ്ടാകാന്‍ പോകുന്നത്.

English summary
Intelligence Bureau officials are keeping a close watch on the Karnataka-Kerala border in the wake of an increased ISIS related activity. The Kerala police while investigating an ISIS related case had found that a large number of those who went missing were from Kasargod which borders Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X