കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്റ്റേറ്റിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇന്ത്യയുടെ സുരക്ഷാ സംവിധാനം ആശങ്കയിൽ, കനത്ത സുരക്ഷ

Google Oneindia Malayalam News

ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. 5 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭീകരമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി രംഗത്തെത്തുന്നത്. വീണ്ടും ആക്രമമുണ്ടാകുമോയെന്ന ഭീതിയില്‍ ഈ ദ്വീപ് രാജ്യം ഇപ്പോഴും ജാഗ്രതയിലാണ്.

<strong><br> കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!</strong>
കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

ഇന്ത്യയുടെ സുരക്ഷാ സംവിധാനവും ആശങ്കയിലാണ്. ഏപ്രില്‍ 21ലെ സ്‌ഫോടനത്തിന് മുന്‍പ് കേരള, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം ദക്ഷിണേന്ത്യയില്‍ സമയം ചെലവഴിച്ചതായി ലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം രംഗത്ത് വരുന്നത്.

ISIS

ബട്ടിക്കലോയിലെ കട്ടാന്‍കുടിയില്‍ നിന്നുമുള്ള തീവ്ര ഇസ്ലാമിസ്റ്റ് പ്രാസംഗികകനായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ നേതാവുമായ ഹാഷിമാണ് ഏപ്രില്‍ 21 ന് കൊളംബോയിലെ ഷാങ്രി-ലാ ഹോട്ടലില്‍ നടത്തിയ ഇരട്ട സ്‌ഫോടനത്തിന് പിന്നിലെ ഒരാളാണെന്ന് കരുതുന്നു.ക്രിസ്റ്റ്യന്‍ പള്ളികളില്‍ എന്‍ടിജെയുടെയും തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമാത്തും ചേര്‍ന്ന് ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ മാസം ആദ്യം ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2014നും 2017നും ഇടയില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ അതില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയില്‍ നിന്നുമുള്ളവരാണ് ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ന്നത്. കേരളത്തില്‍ നിന്നു മാത്രം 50 പേര്‍ ഐ എസില്‍ ചേര്‍ന്നുവെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. വടക്കന്‍ കേരളത്തിലെ കാസര്‍കോഡ് സ്വദേശിയായ മൊയിനുദ്ദീന്‍ പ്രകടവത്ത് 2016 ഒക്ടോബറില്‍ കൊച്ചിയില്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി ഒരു ആക്രമണം നടത്താന്‍ 2016 മെയില്‍ ഗൂഢാലോചന നടത്തി. ലങ്കന്‍ ഇസ്ലാമിസ്റ്റ് ബന്ധം ഇപ്പോഴും ദുര്‍ബലമാണ്. ഏപ്രില്‍ 28 ന് കാസര്‍കോട്, പാലക്കാട് ജില്ലയിലെ മുതലമട, എന്‍ഐഎ റെയ്ഡ് നടത്തുകയും 29കാരനായ അബൂബക്കര്‍ എന്ന അബു ദുജാനയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കാസര്‍കോട് നിന്ന് അഫ്ഗാനിസ്താനിലെയും സിറിയയിലെയും ഐ.എസ് ക്യാമ്പുകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് അബൂബക്കര്‍ ആണെന്ന് എന്‍ഐഎ കുറ്റപത്രം പറയുന്നു. ഹാഷിം, സക്കീര്‍ നായിക് (ഇസ്ലാമിസ്റ്റ് സുവിശേഷകന്‍, പീസ് ടിവി സ്ഥാപകന്‍) എന്നിവരുടെ വീഡിയോ ദൃശ്യങ്ങള്‍ പിന്തുടരുന്നതായി കുറ്റസമ്മതം നടത്തിയതായും കുറ്റപത്രത്തിലുണ്ട്. കാസര്‍ഗോഡിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റഷീദ് അബ്ദുല്ല തന്റെ ഭാര്യ അടക്കം 16 പേരുമായി ഐ എസിലേക്ക് കുടിയേറിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

ഹാഷിമിന്റെയും അബ്ദുള്ളയുടേയും അടുത്ത അനുയായികളായ കാസര്‍കോട് സ്വദേശികളായ അഹ്മദ് അറാഫത്ത് അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരെയും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. ഇവരില്‍ നിന്നും പിടിച്ചെടുത്ത പെന്‍ ഡ്രൈവുകളും സിം കാര്‍ഡുകളും സൈബര്‍ സൂക്ഷ്മപരിശോധനയ്ക്കായി അയച്ചു.

കേരള പൊലീസ് ഇന്റലിജന്‍സ് വിഭാഗവും ശ്രീലങ്കന്‍ ഐഎസ് സെല്ലുമായി സംസ്ഥാനത്തിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. 2017 നവംബറില്‍ IS ന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ 62 സജീവരാണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ അവരുടെ വീടുകളിലേക്ക് അയക്കുകയും അവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബാഗങ്ങളോട് വിശദീകരിക്കുകയും ചെയ്തു. ഇവര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിലാണ്.

English summary
ISIS now targets Bangladesh and India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X