മുസ്ലിങ്ങൾ കൊറോണ വൈറസ് വാഹകരാവൂ: ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഐസിസ്? നിർണായക വിവരങ്ങൾ പുറത്ത്
ദില്ലി: ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കുമ്പോൾ ഐസിസ് ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതായി റിപ്പോർട്ട്. ഐസിസ് പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഹിന്ദാണ് അനുയായികളോട് ഇന്ത്യയെ ആക്രമിക്കാനുള്ള അവസരമായി കൊറോണ വൈറസിനെ ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നത്. കൊറോണ വൈറസ് വാഹകരായി ഇന്ത്യയെ ആക്രമിക്കാൻ ഐസിസ് മാധ്യമം അനുയായികൾക്ക് നൽകിയിട്ടുള്ള നിർദേശം. ഓൺലൈൻ പ്രസിദ്ധീകരണത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യാടുഡേ ടിവിയ്ക്ക് ലഭിച്ച ഇംഗ്ലീഷിലുള്ള വോയ്സ് ഓഫ് ഹിന്ദിന്റെ രണ്ട് ഓൺലൈൻ പതിപ്പുകളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രാബല്യത്തിലിരിക്കെ ഓൺലൈൻ വഴിയാണ് പ്രസിദ്ധീകരണം ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. കുഫാറുകളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നതാണ് 17 പേജുകളുള്ള ലോക്ക്ഡൌൺ സ്പെഷ്യൽ പതിപ്പ്.

ഉന്മൂലനത്തിന് ആഹ്വാനം
ഇത് അവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ ഐസിസ് അനുയായികളെ പ്രേരിപ്പിച്ചുകൊണ്ടുള്ളതാണ്. നിസാമുദീൻ മർകസ് പരിപാടിയിൽ പങ്കെടുത്തവർ, ദില്ലി കലാപം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ലോക്ക്ഡൌൺ സ്പെഷ്യൽ എഡിഷന്റെ കവർപേജിലുള്ളത്. വിശ്വാസികൾക്ക് ഉയരാനും അവിശ്വാസികൾക്ക് വീഴ്ചയ്ക്കുമുള്ള സമയമാമെന്നും മാസികയിൽ പറയുന്നു. മാസികയുടെ പേജുകളിലൂടെ പോകുമ്പോൾ അവിശ്വാസികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നിരവധി മാർഗ്ഗങ്ങളും നിർദേശങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.

അവിശ്വാസികളെ ഇല്ലാതാക്കണം
എല്ലായ്പ്പോഴും സ്വയം ആയുധധാരികളായിരിക്കാനും കുഫാറുകളെ കൊലപ്പെടുത്താനുള്ള ഒരു അവസരം പോലും പാഴാക്കരുതെന്നും നിർദേശിക്കുന്നു. ചങ്ങലകൾ, കയറുകൾ, വയറുകൾ എന്നിവ ഒരുക്കി വെച്ച് അവരെ തല്ലി മരണത്തിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനും ഐസിസ് മാസികയിൽ അനുയായികൾക്ക് ആഹ്വാനം നൽകുന്നു. ചില്ല് പോലുള്ള കൂർത്ത വസ്തുക്കൾ എളുപ്പത്തിൽ കൊലപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു. കത്രിക, ചുറ്റിക എന്നിവയും കുഫാറുകളെ വകവരുത്താൻ സഹായിക്കുമെന്നും പ്രസിദ്ധീകരണത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പ്രതികാരം ചെയ്യാൻ ആഹ്വാനം
നിരവധി കുഫാറുകൾക്കിടയിൽ കൊറോണ വൈറസ് പടർത്താനും ഇത് കുഫാറുകളെ വകവരുത്താനുള്ള ശ്രമം എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു. കൊറോണ വൈറസിന്റെ വാഹകരായ ജമാഅത്തിന്റെ മൌലാനാ സാദിനെയും ജമാഅത്തിനെയും പരാമർശിക്കുന്ന മാസികയിൽ ഇവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. പ്രസിദ്ധീകരണത്തിൽ ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള ജാമിയ മിലിയ വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതികാരം ചെയ്യാൻ മുസ്ലിങ്ങൾക്ക് ആഹ്വാനം നൽകുന്നുമുണ്ട്. മുസ്ലിങ്ങളോട് കൊറോണ വൈറസ് വാഹകാരാകാൻ ആവശ്യപ്പെടുന്ന ഐസിസ് പ്രസിദ്ധീകരണം ലോക്ക്ഡൌണിൽ വിന്യസിച്ചിട്ടുള്ള പോലീസുകാരിലേക്ക് രോഗം വ്യാപിപ്പിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. കൊറോണ വൈറസിനെ അവിശ്വാസികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാനും ആഹ്വാനം നൽകുന്നുണ്ട്.

മൊഡ്യൂളിനെ തകർത്തു
മൂന്ന് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തുകൊണ്ട് ദില്ലി പോലീസിന്റെ പ്രത്യേക സെൽ ജനുവരിയിലാണ് ഐസിസ് മൊഡ്യൂളിനെ ഇല്ലാതാക്കിയത്. ഇതിന് ശേഷമാണ് കേരളത്തിലും കർണാടകത്തിലുമുള്ള ഐസിസ് പ്രവർത്തകർക്കായി ഇന്ത്യൻ ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നത്. നിലവിൽ ടെലഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസ് ഭീകരർ പ്രവർത്തിക്കുന്നതെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്.

കേരളത്തിലും കർണാടകത്തിലും
കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഖ്വയ്ദയ്ക്ക് കീഴിലാണ് ഐസിസ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അൽഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ നിന്നായി 150 നും 200നും ഇടയിൽ ഭീകരരുണ്ടെന്നും ഈ മേഖലയിൽ ആക്രമണം നടത്താൻ പദ്ധയിടുന്നുണ്ടെന്നുമാണ് ഭീകരവാദത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ.

താലിബാന്റെ തണലിൽ
അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിട്ടറിംഗ് ടീമിന്റെ 26ാമത് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. അഫ്ഗാനിസ്താനിലെ കാണ്ഡഹാർ, നിംറൂസ്, ഹെൽമണ്ട് എന്നീ പ്രവിശ്യകളിൽ നിന്നാണ് താലിബാന് കീഴിൽ ഈ ഭീകരർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലും കർണാടകത്തിലും ഐസിസ് ഗണ്യമായ തോതിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നും ഐകാര്യരാഷ്ട്ര സഭ മുന്നറിയിപ്പിൽ പറയുന്നു.

പ്രതികാരം തീർക്കാൻ
2019 മെയ് 10ന് പ്രഖ്യാപിച്ചിട്ടുള്ള ഐസിസ് ഹിന്ദ് വിലായ ഗ്രൂപ്പിൽ 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുന്ന വിഭാഗം നൽകുന്ന വിവരം. എക്യുഐസ് നേതാവ് ഒസാമാ മഹ്മൂദിന് കീഴിൽ ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രവർത്തിച്ച് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘടനാ തലവനായിരുന്ന അസിം ഉമറിന്റെ മരണത്തോടെയാണ് ഒസാമാ മഹ്മൂദ് ഭീകര സംഘടനയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. മുൻ സംഘടനാത്തലവന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായി മേഖലയിൽ ഭീകര സംഘടന നടപടികൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications