കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ എക്‌സ്‌ക്ലൂസിവ്: കേരളത്തില്‍ നിന്ന് കാണാതായ 21പേരും ജലാലാബാദിലെ ഐസിസ് ക്യാംപില്‍?

  • By Vikky Nanjappa
Google Oneindia Malayalam News

ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്ന് നാട് വിട്ട 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലുമായി വിവിധ ബാച്ചുകളിലായിട്ടാണ് ഇവര്‍ കേരളം വിട്ടത്. ജലാലാബാദിലെ ഐസിസ് ക്യാംപിലാണ് ഇവരിപ്പോള്‍ ഉള്ളതെന്നാണ് വണ്‍ഇന്ത്യയ്ക്ക് ലഭിക്കുന്ന വിവരം. കാണാതായ 21 പേരില്‍ മൂന്ന് ഗര്‍ഭിണികളുമുണ്ട്.

തങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി

തങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി

ഐസിസില്‍ ചേരാന്‍ വേണ്ടി കേരളം വിട്ട 21 പേരില്‍ ചിലര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു എന്നാണ് വിവരം. തങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി എന്നാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ എവിടെയാണ് തങ്ങള്‍ എന്ന് മാത്രം ഇവര്‍ പറഞ്ഞിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ഇവരിപ്പോള്‍ ഉള്ളതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയിരിക്കുന്നത്.

ഇവര്‍ സിറിയയിലല്ല

ഇവര്‍ സിറിയയിലല്ല

ഐസിസിന്റെ സിറിയ കേന്ദ്രത്തിലേക്കാകും ഇവര്‍ പോയിരിക്കുക എന്നായിരുന്നു സംസ്ഥാന പോലീസിന്റെ ആദ്യത്തെ നിഗമനം. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ സിറിയയില്‍ എത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലാണ് ഇവരുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്നുളള സുരക്ഷാ ഏജന്‍സികളില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഈ വിവരം കിട്ടിയത്.

ജലാലാബാദിലാണ് ഇപ്പോള്‍

ജലാലാബാദിലാണ് ഇപ്പോള്‍

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് എന്‍ ഐ എ നടത്തിയ മാസങ്ങളായി നടത്തിവന്ന അന്വേഷണത്തിലാണ് കേരളത്തില്‍ നിന്നും കാണാതായ 21 പേരും അഫ്ഗാനിസ്ഥാനിലുള്ള ജലാലാബാദിലെ ഐസിസ് ക്യാംപിലുണ്ട് എന്ന വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനില്‍ ക്യാംപ് സെറ്റ് ചെയ്യാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇത് വിജയിച്ചിട്ടില്ല.

എന്തുകൊണ്ട് അഫ്ഗാനിസ്ഥാന്‍

എന്തുകൊണ്ട് അഫ്ഗാനിസ്ഥാന്‍

എന്തുകൊണ്ടാണ് കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്നത് എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. സിറിയയിലേക്ക് കടക്കാന്‍ കഴിയാത്തതാകാം ഒരു കാരണം. അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാകാം. ഇന്ത്യയ്ക്ക് തൊട്ടടുത്താണ് അഫ്ഗാനിസ്ഥാന്‍ എന്നതാണ് ഒരു പ്രധാന കാരണമായി കരുതപ്പെടുന്നത്.

തോറ ബോറ മലനിരകളില്‍

തോറ ബോറ മലനിരകളില്‍

ഗര്‍ഭിണികളായ മൂന്ന് സ്ത്രീകളടക്കം കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ സംഘം അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് തോറ ബോര മലനിരകള്‍. തോറാ ബോറ മലനിരകളില്‍ ഇവര്‍ ആടുമേച്ച് ജീവിക്കുകയാണോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

പരസ്പരവിരുദ്ധമായ വാദങ്ങള്‍

പരസ്പരവിരുദ്ധമായ വാദങ്ങള്‍

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 അംഗ സംഘം സിറിയയിലെത്തി എത്തി എന്നായിരുന്നു ആദ്യം പറഞ്ഞത്. ഇറാനിലുണ്ട് എന്നായി പിന്നെ. അവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നായി. ഐസിസിന്റെ കാബൂള്‍ മോഡ്യൂളിലാണ് കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ എത്തിയതെന്നുമായി റിപ്പോര്‍ട്ട്.

ആടുമേയ്ക്കാന്‍ പോയവരാണോ

ആടുമേയ്ക്കാന്‍ പോയവരാണോ

ആടുമേക്കാനും ലളിത ജീവിതം നയിക്കാനും വേണ്ടിയാണ് 21 പേര്‍ കേരളം വിട്ടത് എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് വിശദീകരണം വന്നിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതാണ്. മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന സംഭവത്തില്‍ അന്വേഷണം കേരള പോലീസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു ഉണ്ടായത്.

സ്വാധീനിച്ചവര്‍ ആരൊക്കെ?

സ്വാധീനിച്ചവര്‍ ആരൊക്കെ?

കേരളത്തില്‍ നിന്ന് 21 പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരുടെ പ്രേരണയാണ് എന്നാണ് അന്വേഷിക്കേണ്ടത്. അത് മതപണ്ഡിതരാകാമെന്നും സംശയിക്കുന്നുണ്ട്. കേരളത്തില്‍ സലഫിസം പ്രചരിപ്പിക്കുന്ന ചില മതപണ്ഡിതര്‍ ഇപ്പോള്‍ തന്നെ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആരാണീ അബ്ദുള്‍ റാഷിദ്

ആരാണീ അബ്ദുള്‍ റാഷിദ്

ഐസിസ് കാബൂള്‍ മോഡ്യൂള്‍ തലവനും മലയാളിയും ആയ അബ്ദുള്‍ റാഷിദ് നടത്തിയ ക്യാമ്പില്‍ 40 പേര്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ 21 പേരാണ് ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുളളത്. അബ്ദുള്‍ റാഷിദിന്റെ ക്യാമ്പില്‍ അത്രയേറെ പേര്‍ പങ്കെടുത്തിരുന്നു എന്നത് ഞെട്ടിപ്പിയ്ക്കു വിവരമാണ്. കൂടുതല്‍ പേര്‍ ഐസിസില്‍ ചേര്‍ന്നേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

English summary
Kerala ISIS operatives traced to Jalalabad camp in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X