Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ഐസിസ് പദ്ധതിയെന്ന് കുറ്റപത്രം! 'തോക്ക് കൊണ്ട് മോദിയുടെ ജീവനെടുക്കാം'

ഗാന്ധിനഗര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സംഘപരിവാറിന്റെ ചട്ടുകമായ ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യം മുതലെടുക്കാന്‍ മുസ്ലീം തീവ്രവാദികളും ശ്രമിക്കുന്നു.

കത്വ സംഭവത്തിന് പിന്നാലെ രാജ്യത്ത് കലാപം നടത്താന്‍ ആഹ്വാനം ചെയ്ത് ഐസിസ് ഭീകരന്റെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. അത് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനും ഇസ്സാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മോദിയെ വധിക്കാൻ

മോദിയെ വധിക്കാൻ

എടിഎസ് അഥവാ ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഗൂഢാലോചനയെക്കുറിച്ചുളള വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തകനങ്ങളുടെ പേരില്‍ ആരോപണ വിധേയരായ മിര്‍സ, മുഹമ്മദ് കാസിം എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. കേസിലെ കുറ്റപത്രത്തിലാണ് എടിഎസ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തോക്ക് കൊണ്ട് ജീവനെടുക്കാം

തോക്ക് കൊണ്ട് ജീവനെടുക്കാം

മിര്‍സുമായും മുഹമ്മദ് കാസിമുമായും ബന്ധമുള്ള ഒരാള്‍ മോദിയെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചതായാണ് വിവരം. ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു ആലോചന തീവ്രവാദികള്‍ക്കിടയില്‍ നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒരു തോക്ക് കൊണ്ട് മോദിയുടെ ജീവനെടുത്തേക്കും എന്ന് ഒരു സംഭാഷണത്തിനിടെ ഇവര്‍ പറഞ്ഞതായാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വാട്സ്ആപ്പ് ചാറ്റ് കുറ്റപത്രത്തിൽ

വാട്സ്ആപ്പ് ചാറ്റ് കുറ്റപത്രത്തിൽ

2016 സെപ്റ്റംബര്‍ പത്തിനാണ് പ്രസ്തുത സംഭാഷണം ഉബൈദ് അഹമ്മദ് മിര്‍സയും ഫെരാരി എന്ന ആളുമായി നടത്തിയിരിക്കുന്നത്. ഇതൊരു വാട്‌സ്ആപ്പ് ചാറ്റ് ആയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തോക്കുകള്‍ വാങ്ങുന്നതിനെ കുറിച്ച് ആദ്യം സംസാരിച്ചത് മിര്‍സയാണ്. അതിന് പിന്നാലെയാണ് റഷ്യന്‍ നിര്‍മ്മിത തോക്ക് കൊണ്ട് മോദിയുടെ ജീവനെടുക്കാം, ഇന്‍ഷാ അള്ളാ എന്ന് ഫെരാരി മറുപടി നല്‍കിയത്. ആ തോക്ക് തനിക്ക് വേണമെന്ന് മിര്‍സ ആവശ്യപ്പെടുകയും ചെയ്തു.

തോക്ക് വേണ്ട, കത്തി മതി

തോക്ക് വേണ്ട, കത്തി മതി

2016 ജൂലൈ 26ന് ഇവര്‍ രണ്ട് പേരും ചേര്‍ന്ന് നടത്തിയ മറ്റൊരു വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരവും കുറ്റപത്ത്രതിലുണ്ട്. അതില്‍ ഇന്ത്യക്കാരെ വടിവാള്‍ കൊണ്ടും അറവ് കത്തി കൊണ്ടും ആക്രമിക്കാന്‍ ഐസിസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയതായും പറയുന്നു. തോക്കുകളും സ്‌ഫോടകവസ്തുക്കളും വാങ്ങുന്നതിനേക്കാല്‍ നല്ലത് അറവ് കത്തികളുപയോഗിക്കുന്നതാണ് എന്നും അതാണ് വിദേശപൗരന്മാരെ അടക്കം നേരിടാന്‍ കൂടുതല്‍ എളുപ്പമെന്നും ഫെരാരി ചാറ്റില്‍ പറയുന്നു.

ജൂതന്മാരെ ആക്രമിക്കാൻ പദ്ധതി

ജൂതന്മാരെ ആക്രമിക്കാൻ പദ്ധതി

ഫെരാരിയെ കണ്ടെത്താനുള്ള അന്വേഷണം എടിഎസ് തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മിര്‍സയും കാസിമും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ജിഹാദി പ്രത്യയശാസ്ത്രത്തിന് അടിമകളാണെന്നും ഇന്ത്യയിലെത്തുന്ന വിദേശികളെ, പ്രത്യേകിച്ച് ജൂതന്മാരെ ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കാസിം അങ്കലേശ്വറില്‍ ലബോറട്ടറി ടെക്‌നീഷ്യനായും മിര്‍സ സൂരത്ത് ജില്ലാ കോടതിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ച് വരികെയാണ് ഗുജറാത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+