സിറിയയിലെ കണക്ക് ഇന്ത്യയില്‍ തീര്‍ക്കാന്‍ ഐസിസ് !ലക്ഷ്യം കൊല്‍ക്കത്തയിലെ മദറിന്റെ ശവകുടീരം!!
സിറയയിലെയും ലിബിയയിലെയും നഷ്ടങ്ങള്‍ക്ക് ഇന്ത്യയില്‍ കണക്ക് തീര്‍ക്കാന്‍ ഐസിസ്. കൊല്‍ക്കത്തയിലെത്തുന്ന വിദേശികളെ ആക്രമിക്കാനായിരുന്നു പദ്ധതി.
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ആക്രമിക്കാന്‍ ഐസിസ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദേഴ്സ് ഹൗസ് ആക്രമിക്കാനായിരുന്നു പദ്ധതി.
ഐസിസ് ഭീകരവാദിയായ മുഹമ്മദ് മൂസയുടെ കുറ്റപത്രത്തിലാണ് ഐഎന്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് മൂസ പിടിയിലായത്. പശ്ചിമ ബംഗാളില്‍ വെച്ച് കഴിഞ്ഞ വര്‍ഷമാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്.

കൊല്‍ക്കത്തയിലെത്തുന്ന വിദേശ സഞ്ചാരികളെ ആക്രമിക്കുന്നതിലൂടെ സിറിയയിലെയും ലിബിയയിലെയും വിദേശ ഇടപെടലുകള്‍ക്ക് പകരം ചോദിക്കുകയാണ് ഐസിസ് ലക്ഷ്യമിടുന്നത്. മദേര്‍സ് ഹൗസ് സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതലായെത്തുന്ന വിദേശികള്‍ അമേരിക്കക്കാരും റഷ്യക്കാരും ബ്രിട്ടീഷുകാരുമാണ് എന്നതാണ് ഐസിസ് കൊല്‍ക്കത്തയെ ലക്ഷ്യം വെയ്ക്കാനുള്ള കാരണം.

മദേര്‍സ് ഹൗസ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് മൂസ എന്‍ഐഎയുടെ പിടിയിലാവുന്നത്. ധാക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. 20 വിദേശികളെയാണ് ധാക്കയില്‍ കൂട്ടക്കൊല ചെയ്തത്.

ജമാഅത്തുള്‍ മുജാഹിദ്ദീനുമായി ചേര്‍ന്നാണ് ഐസിസിന്റെ ഇന്ത്യയിലെ ആക്രമണ പദ്ധതികള്‍. മറ്റൊരു ഭീകരവാദിയുമായി മൂസ ആക്രമണം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും അധികം വിദേശികള്‍ എത്തുന്നയിടം എന്നതിനപ്പുറം മദേര്‍സ് ഹൗസ് ആക്രമിച്ചാല്‍ അതിന് ലോകശ്രദ്ധ കിട്ടുമെന്ന ലക്ഷ്യം കൂടി ഐസിസിന് ഉണ്ടായിരുന്നതായി കരുതുന്നു.

ധാക്ക കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കണ്ണിയായ അബു സുലെമാനുമായി കൊല്‍ക്കത്ത ആക്രമണം സംബന്ധിച്ച് മൂസ ചര്‍ച്ച നടത്തിയിരുന്നതായി എന്‍ഐഎ പറയുന്നു. കൊല്‍ക്കത്തയിലെ ഒരു വ്യവസായിയെ കൊലപ്പെടുത്താനുള്ള പദ്ധതിക്കിടെയാണ് മൂസ പിടിയിലായത്. വലിയ ആക്രമണങ്ങള്‍ക്ക് താന്‍ പ്രാപ്തനാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ കൊലപാതകത്തിലൂടെ മൂസ ലക്ഷ്യമിട്ടിരുന്നത്.

തീവ്രവാദത്തിന് വളരാന്‍ വളക്കൂര്‍ ഏറെയുള്ള മണ്ണാണ് കൊല്‍ക്കത്ത. വലിയ ഭീകരവാദ ആക്രമണങ്ങള്‍ക്കൊന്നും ഇതുവരെ ഇരയായിട്ടില്ലെങ്കിലും കൊല്‍ക്കത്ത തീവ്രവാദികള്‍ കണ്ണുവെച്ചിരിക്കുന്ന ഇടം കൂടിയാണ്. ഭരണകൂടങ്ങളുടെ തീവ്രവാദത്തോടുള്ള അയഞ്ഞ സമീപനം തന്നെയാണ് കാരണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications