കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ കണക്ക് ഇന്ത്യയില്‍ തീര്‍ക്കാന്‍ ഐസിസ് !ലക്ഷ്യം കൊല്‍ക്കത്തയിലെ മദറിന്റെ ശവകുടീരം!!

സിറയയിലെയും ലിബിയയിലെയും നഷ്ടങ്ങള്‍ക്ക് ഇന്ത്യയില്‍ കണക്ക് തീര്‍ക്കാന്‍ ഐസിസ്. കൊല്‍ക്കത്തയിലെത്തുന്ന വിദേശികളെ ആക്രമിക്കാനായിരുന്നു പദ്ധതി.

Google Oneindia Malayalam News

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ആക്രമിക്കാന്‍ ഐസിസ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദേഴ്‌സ് ഹൗസ് ആക്രമിക്കാനായിരുന്നു പദ്ധതി.

ഐസിസ് ഭീകരവാദിയായ മുഹമ്മദ് മൂസയുടെ കുറ്റപത്രത്തിലാണ് ഐഎന്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് മൂസ പിടിയിലായത്. പശ്ചിമ ബംഗാളില്‍ വെച്ച് കഴിഞ്ഞ വര്‍ഷമാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്.

ലക്ഷ്യം വിദേശികള്‍

കൊല്‍ക്കത്തയിലെത്തുന്ന വിദേശ സഞ്ചാരികളെ ആക്രമിക്കുന്നതിലൂടെ സിറിയയിലെയും ലിബിയയിലെയും വിദേശ ഇടപെടലുകള്‍ക്ക് പകരം ചോദിക്കുകയാണ് ഐസിസ് ലക്ഷ്യമിടുന്നത്. മദേര്‍സ് ഹൗസ് സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതലായെത്തുന്ന വിദേശികള്‍ അമേരിക്കക്കാരും റഷ്യക്കാരും ബ്രിട്ടീഷുകാരുമാണ് എന്നതാണ് ഐസിസ് കൊല്‍ക്കത്തയെ ലക്ഷ്യം വെയ്ക്കാനുള്ള കാരണം.

പങ്ക് പലതിലും

മദേര്‍സ് ഹൗസ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് മൂസ എന്‍ഐഎയുടെ പിടിയിലാവുന്നത്. ധാക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. 20 വിദേശികളെയാണ് ധാക്കയില്‍ കൂട്ടക്കൊല ചെയ്തത്.

ലോകശ്രദ്ധ നേടാന്‍

ജമാഅത്തുള്‍ മുജാഹിദ്ദീനുമായി ചേര്‍ന്നാണ് ഐസിസിന്റെ ഇന്ത്യയിലെ ആക്രമണ പദ്ധതികള്‍. മറ്റൊരു ഭീകരവാദിയുമായി മൂസ ആക്രമണം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും അധികം വിദേശികള്‍ എത്തുന്നയിടം എന്നതിനപ്പുറം മദേര്‍സ് ഹൗസ് ആക്രമിച്ചാല്‍ അതിന് ലോകശ്രദ്ധ കിട്ടുമെന്ന ലക്ഷ്യം കൂടി ഐസിസിന് ഉണ്ടായിരുന്നതായി കരുതുന്നു.

വന്‍ ആസൂത്രണം

ധാക്ക കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കണ്ണിയായ അബു സുലെമാനുമായി കൊല്‍ക്കത്ത ആക്രമണം സംബന്ധിച്ച് മൂസ ചര്‍ച്ച നടത്തിയിരുന്നതായി എന്‍ഐഎ പറയുന്നു. കൊല്‍ക്കത്തയിലെ ഒരു വ്യവസായിയെ കൊലപ്പെടുത്താനുള്ള പദ്ധതിക്കിടെയാണ് മൂസ പിടിയിലായത്. വലിയ ആക്രമണങ്ങള്‍ക്ക് താന്‍ പ്രാപ്തനാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ കൊലപാതകത്തിലൂടെ മൂസ ലക്ഷ്യമിട്ടിരുന്നത്.

വളക്കൂറുള്ള മണ്ണ്

തീവ്രവാദത്തിന് വളരാന്‍ വളക്കൂര്‍ ഏറെയുള്ള മണ്ണാണ് കൊല്‍ക്കത്ത. വലിയ ഭീകരവാദ ആക്രമണങ്ങള്‍ക്കൊന്നും ഇതുവരെ ഇരയായിട്ടില്ലെങ്കിലും കൊല്‍ക്കത്ത തീവ്രവാദികള്‍ കണ്ണുവെച്ചിരിക്കുന്ന ഇടം കൂടിയാണ്. ഭരണകൂടങ്ങളുടെ തീവ്രവാദത്തോടുള്ള അയഞ്ഞ സമീപനം തന്നെയാണ് കാരണം.

English summary
NIA says that ISIS was planning to attack Mothers House in Kolkata. Their aim was to kill the foreigners who usually visit Mother's Tomb, in retaliation to the bombings in Syria and Lybia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X