Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദില്‍ പിടിയിലായ വനിത ഐസിസ് ബന്ധം സമ്മതിച്ചു

ഹൈദരാബാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റിലായ അഫ്ഷ ജബീന്‍ എന്ന സ്ത്രീ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മതപ്രചരണം നടത്തുകയുമായിരുന്നു ഉദ്ദേശമെന്ന് ഇവര്‍ പറഞ്ഞു. കാമുകന്‍ സല്‍മാന്‍ മൊഹിദീനുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം.

ഇതിനായി നിക്കി ജോസഫ് എന്ന വ്യാജപേരില്‍ ''ഇസ്ലാം വേഴ്‌സസ് ക്രിസ്റ്റിയാനിറ്റി ഫ്രണ്ട്‌ലി ഡിസ്‌കഷന്‍'' ഫേസ്ബുക്ക് ഗ്രൂപ്പും തുടങ്ങി. മാസങ്ങള്‍ക്കകം ഗ്രൂപ്പില്‍ 50,000 പേര്‍ അംഗങ്ങളായി. ഈ ഗ്രൂപ്പ് ഉപയോഗിച്ചാണ് ഫേസ്ബുക്കിലെ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിച്ചിരുന്നതെന്ന് അഫ്ഷ ജബീന്‍ പറഞ്ഞു.

terrorist

2014ല്‍ ഈ ഗ്രൂപ്പില്‍ ഐ.എസ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍, അതേ പേരില്‍ ഇതിന് പിന്നാലെ മറ്റൊന്നു തുടങ്ങി വീണ്ടും പ്രവര്‍ത്തനം സജീവമാക്കി. അഫ്ഷ ജബീന്റെ കാമുകന്റെ നിയന്ത്രണത്തില്‍ നാലോളം ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

നേരത്തെ സല്‍മാന്‍ അറസ്റ്റിലായിതിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഭയന്ന അഫ്ഷ തന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോലീസ് അന്നു തന്നെ അഫ്ഷയെക്കുറിച്ച് മനസിലാക്കിയിരുന്നു. ഐസിസിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ സന്തുഷ്ടയാണെന്നും സിറിയന്‍ ഭരണാധികാരി അസദിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഐസിസിന് കഴിഞ്ഞത് വലിയ നേട്ടമാണെന്നും അഫ്ഷ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+