കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: അഞ്ച് പേർകൂടി എൻഐഎ അറസ്റ്റിൽ

ശക്തമായ പരിശോധനയാണ് ദേശീയ അന്വേഷണ ഏജൻസി കർണാടകയിലും ജമ്മു കശ്മീരിലും നടത്തിയത്

Google Oneindia Malayalam News

ബാംഗ്ലൂർ: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് അഞ്ച് പേർ കൂടി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും ജമ്മുവിൽ നിന്നുമാണ് അഞ്ച് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരെയും ജമ്മുവിൽ നിന്ന് ഹമ്മീദ്, സഹൻ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധിഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധി

ISIS

വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍

ശക്തമായ പരിശോധനയാണ് ദേശീയ അന്വേഷണ ഏജൻസി കർണാടകയിലും ജമ്മു കശ്മീരിലും നടത്തിയത്. കശ്മീരിലെ മൂന്നിടങ്ങളിലും, ബംഗളൂരുവിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ബിഎം ഇദിനപ്പയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തി. ഇദ്ദിനപ്പയുടെ മകൻ ബി.എം.ബാഷയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയത്.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

2016ൽ ബാഷയുടെ മകളുടെ മകൾ അജ്മലയും ഭർത്താവും കാസർകോട് സ്വദേശിയുമായ ഷിയാസും ഒന്നര വയസ്സുള്ള കുട്ടിയുമായി സിറിയയിലേ ഐഎസ്. കേന്ദ്രത്തിലേക്ക് പോയിരുന്നു. കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

English summary
ISIS recruitment case: NIA arrested five more people from Banglore and Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X