Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനത്തിന് ഖുറേഷി വന്‍ തുക വാങ്ങി? മെറിനെ മറിയമാക്കിയ യഹ്യയ്ക്കും പണം?

കൊച്ചി/ മുംബൈ: എറണാകുളം സ്വദേശിനിയായ മെറിനെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയ കേസിലാണ് മുംബൈ സ്വദേശിയായ അര്‍ഷിദ് ഖുറേഷി. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളിലേയ്ക്കാണ് എത്തിയ്ക്കുന്നത്.

മതപരിവര്‍ത്തനത്തിന് ഖുറേഷി പണം വാങ്ങിയതായാണ് ഇപ്പോള്‍ അന്വേഷണ സംഘം സംശയിക്കുന്നത്. ഖുറേഷിയുടെ സുഹൃത്ത് റിസ്വാന്‍ ഖാനും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. റിസ്വാന്‍ ഖാന്‍ ഒട്ടേറെ പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിയ്ക്കുന്ന വിവരം.

കൊച്ചി സ്വദേശിനിയായ മെറിന്‍ എന്ന യുവതിയെ മംബൈയില്‍ എത്തിച്ച് മതിപരിവര്‍ത്തനം നടത്തിയത് പാലക്കാട് സ്വദേശിയായ യഹ്യയാണ്. ഇയാള്‍ക്ക് ഇതിന് പ്രതിഫലം ലഭിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

മതപരിവര്‍ത്തനം

മതപരിവര്‍ത്തനം

സംസ്ഥാനത്ത് ഒട്ടേറെ പേരാണ് അടുത്ത കാലത്ത് മതപരിവര്‍ത്തനവം നടത്തിയിട്ടുള്ളത്. ഇതെല്ലാം തന്നെ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഖുറേഷിയുടെ പങ്ക്

ഖുറേഷിയുടെ പങ്ക്

മുംബൈ സ്വദേശിയും വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സഹായിയും ആയ അര്‍ഷിദ് ഖുറേഷി അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.

റിസ്വാന്‍ ഖാന്‍

റിസ്വാന്‍ ഖാന്‍

ഖുറേഷിയുടെ സുഹൃത്ത് റിസ്വാന്‍ ഖാന്‍ ആണ് കൊച്ചി സ്വദേശിനിയായ മെറിനെ മതം മാറ്റിയത് എന്നാണ് വിവരങ്ങള്‍. ഇയാള്‍ ഒട്ടേറെ പേരെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാം പണത്തിന് വേണ്ടി

എല്ലാം പണത്തിന് വേണ്ടി

ഓരോ മതപരിവര്‍ത്തനത്തിനും ലക്ഷങ്ങളാണ് പ്രതിഫലമായി ലഭിച്ചിരുന്നത് എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

യഹ്യയ്ക്കും പണം

യഹ്യയ്ക്കും പണം

മതം മാറി മറിയമായ മെറിനെ വിവാഹം കഴിച്ചത് പാലക്കാട് സ്വദേശി യഹ്യയാണ്. യഹ്യ തന്നെയാണ് മെറിനെ മതപരിവര്‍ത്തനത്തിനായി മുംബൈയില്‍ എത്തിച്ചത്. ഇതിന് യഹ്യക്കും പ്രതിഫലം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

എവിടെ നിന്നാണ് പണം

എവിടെ നിന്നാണ് പണം

മതപരിവര്‍ത്തനം നടത്തുന്നതിന് പ്രതിഫലമായി നല്‍കുന്ന പണം എവിടെ നിന്നാണ് വരുന്നത് എന്നും പരിശോധിയ്ക്കുന്നുണ്ട്. ഈ പണം എന്ത് കാര്യത്തിനാണ് ചെലവഴിയ്ക്കുന്നതെന്നും അന്വേഷിയ്ക്കുന്നുണ്ട്. റിസ്വാന്റേയും ഖുറേഷിയുടേയും ബാങ്ക് അക്കൗണ്ടുകളും പരിശോധിയ്ക്കും.

 തീവ്രവാദം

തീവ്രവാദം

രാജ്യത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നാണ് കരുതുന്നത്. മതപരിവര്‍ത്തനം നടത്തിയെത്തുന്നവരെയാണ് പ്രധാനമായും ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+