Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ ഐസിസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വീഡിയോ പുറത്ത്

ഒട്ടേറെ ഇന്ത്യക്കാര്‍ ഐസ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണിക്കാനായി ഐസിസ് വീഡിയോ പുറത്തുവിട്ടു. സിറിയയില്‍ സൈന്യത്തിനെതിരെ പൊരുതുന്ന തീവ്രവാദി സംഘത്തിനൊപ്പമാണ് ഇന്ത്യക്കാരെയും കാണിക്കുന്നത്. വീഡിയോയില്‍ ഒട്ടേറെ പേര്‍ തോക്കേന്തി നില്‍ക്കുന്നതു കാണാം. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് ഐസിസിന്റെ വാദം.

ഐസിസിന്റെ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇവര്‍ സിറിയയില്‍ എത്തിയതെന്ന് പറയുന്നു. ഇന്ത്യയില്‍ നിന്നും ഐസിസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചുരുക്കമാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നു കാണിക്കാനാണ് ഐസിസ് വീഡിയോ പുറത്തുവിട്ടത്. ഇതിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ തീവ്രവാദ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കുകയും സംഘത്തിന്റെ ലക്ഷ്യമാണ്.

isis

ഇതിനകം തന്നെ പല ഇന്ത്യന്‍ തീവ്രവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. വീഡിയോയില്‍ കാണുന്നവര്‍ ഇന്ത്യക്കാരാണെന്നാണ് ഐസിസ് വാദിക്കുന്നതെങ്കിലും അതിന് മറ്റു തെളിവുകളൊന്നുമില്ല. തീവ്രവാദികളുമായുള്ള ഇന്റര്‍വ്യൂ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്തതിനാല്‍ വീഡിയോയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്.

ജിഹാദി ജോണിന് പകരക്കാരനായി ഇന്ത്യന്‍ വംശജനെ നിയമിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ ഇന്ത്യക്കാരെ തങ്ങളുടെ സംഘത്തിലെത്തിക്കാന്‍ ഐസിസ് സോഷ്യല്‍ മീഡിയവഴിയും മറ്റും റിക്രൂട്ട്‌മെന്റ് നടത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+