കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ലക്ഷ്യമിട്ട് ഐസിസിന്റെ 'കുട്ടി ചാവേറുകള്‍'... ലക്ഷ്യം സ്‌ഫോടനം?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും പ്രതിരധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കും നേരെ ഉണ്ടായ വധഭീഷണിയെ അത്ര ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിയ്ക്കുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ മോദിയ്ക്ക് നേരെ വധശ്രമം ഉണ്ടായേക്കും എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് ലഭിയ്ക്കുന്ന സൂചനകള്‍. 12 നും 15 നും ഇടയില്‍ പ്രായമുള്ള ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കും എന്നാണ് ഭയം.

റിപ്പബ്ലിക്ദിനം

റിപ്പബ്ലിക്ദിനം

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് 'തലവേദന' ആകുന്നത്. അന്ന് സുരക്ഷ മറികടന്ന് മോദി വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നിരുന്നു.

ഐസിസ് താവ്രവാദികള്‍

ഐസിസ് താവ്രവാദികള്‍

ഐസിസ് അടക്കമുളള തീവ്രവാദ ഗ്രൂപ്പുകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ കുട്ടികളെ ഉപയോഗിച്ചുള്ള ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

 നുഴഞ്ഞ് കയറുമോ?

നുഴഞ്ഞ് കയറുമോ?

കുട്ടി ചാവേറുകളെ ഇതിനായി ഐസിസ് ഇന്ത്യയില്‍ എത്തിയ്ക്കുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് തന്നെയുള്ള കുട്ടികളെ ഇതിനായി പരിശീലിപ്പിയ്ക്കുകയോ ചെയ്‌തേക്കാം.

 ഇത്തവണ അനുവദിയ്ക്കില്ല

ഇത്തവണ അനുവദിയ്ക്കില്ല

കഴിഞ്ഞ തവണ എസ്പിജിയുടെ സുരക്ഷാ വലയം ഭേദിച്ചാണ് മോദി കുട്ടികള്‍ക്കരികിലേയ്ക്ക് ചെന്നത്. ഇത്തവണ അത് അനുവദിയ്ക്കില്ല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് എസ്പിജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടി തീവ്രവാദികള്‍

കുട്ടി തീവ്രവാദികള്‍

പാക് അധീന കശ്മീരിലേയും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലേയും തീവ്രവാദ സംഘങ്ങള്‍ കുട്ടികളെ പരിശീലിപ്പിയ്ക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം കുട്ടികളും ഉപയോഗിയ്ക്കപ്പെട്ടേയ്ക്കാം.

ഐസിസ്

ഐസിസ്

ചെറിയ കുട്ടികള്‍ യന്ത്രത്തോക്ക് അടക്കമുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്ന വീഡിയോ ഐസിസ് അടുത്തിടെ പുറത്ത് വിട്ടിരുന്നു.

റിപ്പബ്ലിക് ദിനപരേഡ്

റിപ്പബ്ലിക് ദിനപരേഡ്

റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാനും, ചടങ്ങ് വീക്ഷിയ്ക്കാനും എത്തുന്ന കുട്ടികളില്‍ ചാവേറുകളെ ഒളിച്ചുകടത്തുക എളുപ്പമല്ല. എങ്കിലും സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും കര്‍ശന നിരീക്ഷണം തുടരുകയാണ്.

സന്ദേശം

സന്ദേശം

റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയ്ക്ക് നേര്‍ക്ക് ഇത്തരത്തില്‍ ആക്രമണം നടന്നേക്കും എന്നത് സംബന്ധിച്ച ചില ആശയവിനിയമങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
ISIS suicide bombers, aged 12-15, may target PM Narendra Modi: Intelligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X