കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍... അതില്‍ മലയാളികളും? ചിത്രങ്ങള്‍ ഇതാ...

Google Oneindia Malayalam News

ദില്ലി: ആഗോള ഇസ്ലാമിക സംഘടനയായ ഐസിസില്‍ ഇന്ത്യക്കാരുണ്ടോ എന്നതില്‍ ഇപ്പോള്‍ ഒരു സംശയത്തിന്റേയും ആവശ്യമില്ല. മുമ്പ് ഐസിസില്‍ ചേരാന്‍ രാജ്യം വിട്ട് പോയ പലരെ കുറിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പോയി തിരിച്ചുവന്നവരും ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇതാ കാണാനാകുന്ന തെളിവകളുമായി ഐസിസ് തന്നെ രംഗത്ത്. ഇന്ത്യയില്‍ നിന്ന് പുതിയതായി റിക്രൂട്ട് ചെയ്തവര്‍ എന്ന പേരിലാണ് ഐസിസ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇതില്‍ മലയാളികള്‍ ഉണ്ടോ എന്ന് അറിവായിട്ടില്ല. ലഷ്‌കര്‍ ബന്ധത്തിന്റെ പേരില്‍ മുമ്പ് തടിയന്റവിടെ നസീറിനെ പിടികൂടിയപ്പോള്‍ മലയാളികള്‍ ഒന്ന് ഞെട്ടിയതാണ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും എന്തി തോക്കും പിടിച്ച് സൈനിക വേഷത്തില്‍ ഒരു ബോട്ടില്‍ ഇരിയ്ക്കുന്ന 11 പേരുടെ ചിത്രങ്ങളാണ് ട്വിറ്റര്‍ വഴി പുറത്ത് വിട്ടിരിയ്ക്കുന്നത്.

എ ബോട്ട് ഫുള്‍ ഓഫ് ഇന്ത്യന്‍സ്

ഒരു ബോട്ട് നിറയെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്തവര്‍ എന്നാണ് ഈ ട്വീറ്റിന് അടിക്കുറിപ്പ്.

അബു ഖാഖ അല്‍ ഹിന്ദി

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് അബു ഖാഖ അല്‍ ഹിന്ദി എന്നാണ് ഈ ട്വീറ്റിനുള്ള കുറിപ്പ്.

ഇന്ത്യ കീഴടക്കാന്‍

ഇന്ത്യ മുഴുവന്‍ കീഴടക്കുന്നതുവരെ ഇവരുടെ യാത്ര അവസാനിക്കാതിരിക്കട്ടെ എന്നാണ് ഈ ട്വീറ്റിലെ ആശംസ.

എല്ലാം യജമാനന്

എല്ലാം യജമാനന്

'ദേ സോള്‍ഡ് ദെംസെല്‍വ്‌സ് ആന്‍ഡ് ദെയര്‍ ബിലോങ്ങിംഗ്‌സ് ടു ദെയര്‍ മാസ്റ്റര്‍' എന്നാണ് ചിത്രത്തിന് താഴെ എഴുതിയിരിയ്ക്കുന്നത്. അവര്‍ തങ്ങളുടെ സര്‍വ്വസ്വും തങ്ങളെ തന്നെയും യജമാനന് വേണ്ടി വിറ്റിരിയ്ക്കുന്നു- എന്ന്.

ഞെട്ടിപ്പിയ്ക്കു്ന്ന വിവരങ്ങള്‍

ഞെട്ടിപ്പിയ്ക്കു്ന്ന വിവരങ്ങള്‍

ഈ വിവരങ്ങള്‍ ശരിയാണെങ്കില്‍ അത് ഞെട്ടിപ്പിയ്ക്കുന്നത് തന്നെയാണ്. ഐസിസ് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെ ആണോ?

English summary
Accounts linked to supporters of ISIS on Monday posted images on Twitter, reportedly taken from the latest recruitment video of ISIS release by AL Hayat Media Centre. The tweets showed two boats carrying armed fighters and claimed that the men were Indians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X