കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഐഎസ് അനുഭാവികള്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

  • By Desk
Google Oneindia Malayalam News

ദില്ലി: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിൽ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കി എന്‍ഐഎ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ അംഗങ്ങളണെന്നതിന തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ റെയ്ഡ് നടത്തിയിരുന്നു.

കാസര്‍കോട് മൂനിടങ്ങളിലായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗമാകാന്‍ പോയവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. എന്നാല്‍ കേരളത്തിലെ കണ്ണികള്‍ക്ക് ഇതില്‍ നേരിട്ട് ബന്ധമില്ലെന്നാണ് ഇത് വരെയുള്ള വിവരമെന്ന് എന്‍ഐഎ പറയുന്നു. കാസര്‍കോട് നിന്ന് ഐഎസിലെത്തിയവര്‍ക്ക് കൊളംമ്പോയിലെ ഭീകരാക്രമണം നടത്തിയവര്‍ക്ക് ബന്ധമുണ്ടോ എന്നും എന്‍ഐഎ അന്വേഷിക്കും.

ഞെട്ടിക്കുന്ന വാര്‍ത്ത; യുപിയില്‍ നേതാക്കളുടെ കൂട്ട അറസ്റ്റ്, ബിജെപിക്ക് വോട്ട് പിടിച്ച് പോലീസ്!!ഞെട്ടിക്കുന്ന വാര്‍ത്ത; യുപിയില്‍ നേതാക്കളുടെ കൂട്ട അറസ്റ്റ്, ബിജെപിക്ക് വോട്ട് പിടിച്ച് പോലീസ്!!

srilanka

തിരച്ചിലില്‍ നിരവധി ഡിജിറ്റല്‍ രേഖകളാണ് എന്‍ഐഎ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍,മെമ്മറി കാര്‍ഡുകള്‍,പെന്‍ ഡ്രൈവുകള്‍,അറബി കുറിപ്പുകളെഴുതിയ കൈയെഴുത്ത് ഡയറികള്‍, സക്കീര്‍ നായികിന്റെ പ്രഭാഷണ ഡിവിഡികളെന്നിവയെല്ലാം കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഡിജിറ്റല്‍ ഉപകരണങ്ങളെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മൂന് പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ് ശ്രീലങ്കയില്‍ നടന്നത്. 300ലധികം പേരുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഫണ്ട് ചെയ്യുന്ന സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
ISIS sympathiers in Kerala dod not have direct link with Colombo terror attack says NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X