Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ലക്ഷ്യംവച്ച് ഐസിസ്... മലയാളികളും?

ദില്ലി: ഐസിസിന് വേണ്ട ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ കൂടുതല്‍ കടന്നുവരാനുള്ള കാരണം എന്തായിരിയ്ക്കാം? കഴിഞ്ഞ കുറേ ദിവസങ്ങളായി ഐസിസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചാണ് ചര്‍ച്ച.

എന്നാല്‍ അല്‍പം കൂടി ഗൗരവമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസ് റിക്രൂട്ട് ചെയ്യുന്നത് അവര്‍ക്ക് ഏറ്റവും അധികം ആവശ്യമുള്ള വിഭാഗക്കാരെയാണ്. ഡോക്ടര്‍മാരേയും നഴ്‌സുമാരേയും!!!

ഇങ്ങനെ തിരഞ്ഞുപിടിയ്ക്കുന്നത് ഇന്ത്യക്കാരെ ആണത്രെ, പ്രത്യേകിച്ച് മലയാളികളെ.

ഡോക്ടര്‍മാര്‍?

ഡോക്ടര്‍മാര്‍?

ആക്രമണ-പ്രത്യാക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നതാണ് ഐസിസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരിക്കേല്‍ക്കുന്നവരെ ചികിത്സിയ്ക്കാന്‍ മാത്രം ഡോക്ടര്‍മാരൊന്നും അവര്‍ക്കൊപ്പം ഇല്ല.

ആശുപത്രികള്‍ ഇല്ല

ആശുപത്രികള്‍ ഇല്ല

സിറിയയിലും ഇറാഖിലും തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലെ നഴ്‌സുമാരും ഡോക്ടര്‍മാരും ഒക്കെ ഒരുവിധം നാടുവിട്ട് രക്ഷപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യം മറികടക്കാനാണത്രെ ഐസിസിന്റെ പദ്ധതി.

മലയാളികള്‍

മലയാളികള്‍

ആരോഗ്യവിദ്യാഭാസ മേഖലയില്‍ മലയാളികള്‍ മികച്ച നേട്ടമുണ്ടാക്കുന്നവരാണ്. അതുകൊണ്ടാണത്രെ ഐസിസ് മലയാളികളെ ലക്ഷ്യമിടുന്നത്.

പോരാടാന്‍ പോകണ്ട

പോരാടാന്‍ പോകണ്ട

ഐസിസ് തിരയുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഒന്നം തോക്കെടുത്ത് യുദ്ധം ചെയ്യാന്‍ പോകേണ്ടതില്ല. അവര്‍ ആശുപത്രികളില്‍ ജോലി ചെയ്താല്‍ മതിയത്രെ.

വന്‍ ശമ്പളം

വന്‍ ശമ്പളം

ഇങ്ങനെ ഐസിസിന് വേണ്ടി ജോലി ചെയ്യാന്‍ എത്തുന്നവര്‍ക്ക് വന്‍ശമ്പളം ആണത്രെ ഓഫര്‍ ചെയ്യുന്നത്.

മലയാളി നഴ്‌സുമാര്‍

മലയാളി നഴ്‌സുമാര്‍

ഇറാഖില്‍ ഐസിസ് പിടിച്ചടക്കിയ മൊസ്യൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആശുപത്രികളില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ മലയാളികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്ന് ഇപ്പോള്‍ തന്നെ പലരേയും ഇങ്ങനെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെഡിക്കല്‍ മേഖല കൂടാതെ ഐടി മേഖലയില്‍ ഉള്ളവരേയും ഐസിസ് ലക്ഷ്യമിടുന്നുണ്ട്.

ഗള്‍ഫ് വഴി

ഗള്‍ഫ് വഴി

ഇന്ത്യയില്‍ നിന്ന് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്താതെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ചാണ് ആളുകളെ സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും കടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+