• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദക്ഷിണേന്ത്യയില്‍ ഐസിസ് റിക്രൂട്ട്മെന്റ്! പ്രാദേശിക ഭാഷ സംസാരിക്കുന്നവരും കേരളത്തിലെ മുസ്ലിങ്ങളും!!

  • By S Swetha

ദില്ലി: ഇന്ത്യയിലെ പ്രാദേശിക റാഡിക്കല്‍ ഗ്രൂപ്പുകളുടെ പ്രധാന സ്‌പോണ്‍സര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നാഷ്ണല്‍ തൗഹീദ് പാര്‍ട്ടിയുമായി ഐസിസിനുള്ള ബന്ധം ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ ഐസിസ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തെ പ്രത്യേക വിഭാഗത്തെ തിരഞ്ഞെടുക്കാനാണ് ഇങ്ങനെയൊരു ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സമരവേദിയില്‍ ഇരിപ്പിടത്തെ ചൊല്ലി വാക്ക് തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മില്‍ തല്ലി

പ്രാദേശിക വിപ്ലവ ഗ്രൂപ്പുകളുമായി ആശയ വിനിമയം നടത്താന്‍ വേണ്ടിയാണ് പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യം വെച്ച് ഐസിസിന്റെ പ്രവര്‍ത്തനമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ് മലയാളം ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ലക്ഷ്യം വെച്ചാണ് റിക്രൂട്ട്‌മെന്റുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഷയാണ് ഐസിസിനെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം. പ്രാദേശിക ഗ്രൂപ്പുകളുമായി ആശയ വിനിമയം സാധ്യമാകുന്നില്ല. അതിനാലാണ് ഐസിസ് ഇങ്ങനെയൊരു തന്ത്രം സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നു.

ആധിപത്യം സ്ഥാപിക്കാന്‍ ഐസിസ്

ആധിപത്യം സ്ഥാപിക്കാന്‍ ഐസിസ്

സിറിയയിലെയും ഇറാഖിലെയും പതനത്തിന് ശേഷം ഐസിസ് മറ്റു മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. വീഴ്ചയ്ക്ക് മുന്‍പ് അബൂബക്കര്‍ അല്‍ ബാഗ്ദാദി പങ്കു വെച്ച ഓഡിയോ സന്ദേശത്തില്‍ പോരാളികള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചു പോയി അവിടെ പ്രവര്‍ത്തനം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ചയിലെ സ്‌ഫോടനത്തിന് ശേഷം നടന്ന അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത് എന്‍ടിജെയോ ഐസിസോ ഒറ്റയ്ക്കല്ല സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍ടിജെ വെറും പ്രാദേശിക ഗ്രൂപ്പ് മാത്രമാണ്, അതേസമയം അടിത്തറ നഷ്ടപ്പെട്ട ഐസിസിന് വലിയ തോതിലുള്ള സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകളുമായി പരസ്പര സഹകരണം ആവശ്യമാണ്.

മുഖ്യം പ്രാദേശിക ഭാഷ

മുഖ്യം പ്രാദേശിക ഭാഷ

പ്രാദേശിക ഭാഷകളിലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെയാണ് ഐസിസ് പ്രധാനമായും റിക്രൂട്ട് ചെയ്യുന്നതെന്ന് അറ്റ്‌ലാന്റിക്ക് സ്‌റ്റേറ്റ്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടിലും പറയുന്നു. പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ റിക്രൂട്ട് ചെയ്ത നിരവധി കേസുകള്‍ കൈകാര്യം ചെയ്തതായി ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പറേഷന്‍ ചക്രവ്യൂഹയുടെ ഭാഗമായ ഐബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.

 ആക്രമണത്തിന് പിന്തുണ

ആക്രമണത്തിന് പിന്തുണ

ശ്രീലങ്കയിലെ എന്‍ടിജെ പോലെയുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെയാണ് ഇന്ത്യയിലും അവര്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ട് എന്‍ടിജെയുടെയും ഐസിസിന്റെയും സമാന ആശയങ്ങള്‍ പിന്തുടരുന്നവരാണ്. ദക്ഷിണേന്ത്യയില്‍ നുഴഞ്ഞുകയറിയ ഐസിസ് ശ്രീലങ്കയില്‍ ചെയ്തത് പോലെ നിരവധി തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 മുസ്ലിങ്ങളെ ലക്ഷ്യമിടുന്നുവെന്ന്

മുസ്ലിങ്ങളെ ലക്ഷ്യമിടുന്നുവെന്ന്

കേരളത്തിലെ മുസ്ലീങ്ങളെയാണ് ഈ ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരളത്തിലെ താമസക്കാരായ മുസ്ലീങ്ങള്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതായി എന്‍ഐഎ പറയുന്നു. ഇതിന് ഉദാഹരണമാണ് കേരളത്തില്‍ നിന്നും കാണാതായ യുവാക്കള്‍ പിന്നീട് ഐസിസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍.

English summary
ISIS targets South Indians speaking local laguages, aims muslims from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X