കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുസ്ലീംങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു,ബീഫ് കഴിക്കരുതെന്ന് പറയുന്നവര്‍ക്ക് ഭീഷണിയുമായി ഐസിസ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് കഴിക്കരുതെന്ന് പറയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തി കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും എത്തി. ബീഫിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇനിയൊന്നു ശ്രദ്ധിച്ചോളൂ. നിങ്ങളെ വകവരുത്താന്‍ തീവ്രവാദികള്‍ പുറകിലുണ്ട്. ഞെട്ടിപ്പിക്കുന്ന ട്വിറ്റര്‍ പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നതിനുള്ള പ്രതികാരമാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചത്. കൊന്നവരെ വകവരുത്തുമെന്ന ഭീഷണിയാണ് തീവ്രവാദികള്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീംങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

കൊന്നവര്‍ക്കെതിരെ പ്രതികാരം

കൊന്നവര്‍ക്കെതിരെ പ്രതികാരം

ദില്ലിയില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ ബീഫ് എന്ന കാര്യം പറഞ്ഞ് മുസ്ലീംങ്ങളെ കൊന്നൊടുക്കുകയാണെന്നും പറയുന്നു.

ആരുടെ അക്കൗണ്ടില്‍

ആരുടെ അക്കൗണ്ടില്‍

ഐസിസ് ഭീകര സംഘടനയോട് അനകൂലിക്കുന്ന ഒരാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇങ്ങനെയൊരു ട്വീറ്റ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാലു യുവാക്കളില്‍ ഒരാളായ ഫഹദ് ഷെയ്ഖിന്റേതാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് എന്നും പറയപ്പെടുന്നു.

റിവഞ്ച്‌സൂണ്‍ എന്ന ഹാഷ് ടാഗ്

റിവഞ്ച്‌സൂണ്‍ എന്ന ഹാഷ് ടാഗ്

സമാധാന സമ്മേളനം നടത്താനാണ് ഇവിടുത്തെ മുസ്ലീംങ്ങളുടെ ലക്ഷ്യമെന്നും ട്വിറ്ററില്‍ പറയുന്നു. റിവഞ്ച്‌സൂണ്‍ എന്ന ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ മുസ്ലീംങ്ങളെ സ്‌നേഹിക്കുന്നു

ഇന്ത്യന്‍ മുസ്ലീംങ്ങളെ സ്‌നേഹിക്കുന്നു

മറ്റൊരു ഞെട്ടിപ്പിക്കുന്ന സന്ദേശവും ട്വിറ്ററില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ മുസ്ലീംങ്ങള്‍ ഞങ്ങളെ വെറുത്താലും ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും തീവ്രവാദികള്‍ പറയുന്നു.

English summary
Just a few days after a Muslim man from a Greater Noida village was lynched by a mob for allegedly eating beef, a Twitter account affiliated to the Islamic State has warned of an immediate retaliation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X