കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ നിന്നും ഐസിസ് ഭീകരർ വരുന്നു, 15 പേർ വെളുത്ത ബോട്ടിൽ! സംസ്ഥാനം അതീവ ജാഗ്രതയിൽ!

Google Oneindia Malayalam News

കൊച്ചി: ശ്രീലങ്കയില്‍ നിന്നും പതിനഞ്ച് ഐസിസ് ഭീകരര്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നതായി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപത്തുളള മിനിക്കോയ് ദ്വീപിലേക്ക് ഭീകരര്‍ നീങ്ങുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഒരു വെളുത്ത ബോട്ടിലാണ് ഭീകരരുടെ സഞ്ചാരമെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഭീകരരുടെ വരവ് സംബന്ധിച്ച വിവരം ലഭിച്ചതോടെ സംസ്ഥാനവും അതീവ ജാഗ്രതയിലാണ്.

ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!

കേരളത്തിലെ തീരമേഖലയില്‍ കോസ്റ്റ് ഗാര്‍ഡും പോലീസും സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ടോ ആളുകളെയോ കണ്ടാല്‍ വിവരം ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം എന്ന് മത്സ്യത്തൊഴിലാളികള്‍ക്കും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടുണ്ട്.

isis

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ 72 പോലീസ് സ്‌റ്റേഷനുകളിലും കോസ്റ്റല്‍ എഡിജിപി ടോമിന്‍ തച്ചങ്കരി ജാഗ്രതാ നിര്‍ദേശം കൈമാറിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന് ശേഷം കേരളം അതീവ ജാഗ്രതയിലാണ്. ശ്രീലങ്കയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചതായി ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾകോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾ

തീവ്രവാദ പരിശീലനം നടത്തുന്നതിനാണോ ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. കേരളത്തില്‍ കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ക്ക് പദ്ധതിയുളളതായി നേരത്തെ വിവരം പുറത്ത് വന്നിരുന്നു. നിലവില്‍ മിനിക്കോയിയിലേക്ക് നീങ്ങുന്ന ഭീകരര്‍ കേരളത്തിലേക്ക് കടക്കാതിരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തീരദേശത്ത് കര്‍ശനന പരിശോധന നടത്തുന്നുണ്ട്.

English summary
High alert in coastal part of India after information of ISIS terrorists moving towards India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X