ഐസിസ് രാജ്യത്ത് വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു
ദില്ലി: ഐസിസ് രാജ്യത്ത് വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 'ദബിക്' എന്ന പേരില്‍ ഐസിസ് പുറത്തിറക്കുന്ന മുഖമാസികയിലാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മാസികയില്‍ നല്‍കിയിരിക്കുന്ന അഭിമുകത്തിലാണ് ഐസിസ് ബംഗ്ലാദേശ് തലവന്‍ അബു ഇബ്രാഹീം അല്‍ ഹനീഫ് ബംഗ്ലാദേശ് കേന്ദ്രീകരിച്ച് രാജ്യത്ത് വന്‍ പ്രഹരമേല്‍പ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

അവ്ശ്വാസികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗം ആക്രമണമാണെന്നാ ഇബ്രാഹിം പറയുന്നു. പ്രാദേശിക മുജാഹിദ്ദിനോ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു സംഘടനയില്‍ നിന്നോ സഹായം തേടിയാണ് ആക്രമണം നടത്തുന്നതെന്നും ദിബിക്കില്‍ ഇബ്രാഹിം വിശദീകരിച്ചു.
ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിന് പാകിസ്താനിലും ബംഗ്ലാദേശിലുമായി പോരാളികളെ തങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നാണ് ഐസിസിന്റെ പ്രധാന ഭീഷണിയെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്.












Click it and Unblock the Notifications