Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ റഖായിലെ സ്‌കൂളുകളില്‍ പാഠ പുസ്തകങ്ങളില്ല, പകരം പാവകളുടെ കഴുത്തറക്കാന്‍ പഠിയ്പ്പിക്കുന്നു

അല്‍ റഖാ: വടക്കന്‍ സിറിയയിലെ ഐസിസിസ് നിയന്ത്രണ മേഖലയായ റഖാ നഗരത്തിലെ സ്‌കൂളുകളില്‍ പാഠ പുസ്തകങ്ങളില്ല, പകരം വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനായി ഓറഞ്ച് നിറത്തിലുള്ള പാവകളെ വീട്ടിലേക്ക് കൊടുത്ത് വിട്ട് തലയറുത്ത് വരാന്‍ പഠിയ്പ്പിക്കുന്നു.

തീവ്രവാദത്തിനായി ഐസിസ് കുട്ടികളെ ഉപയോഗിക്കുന്ന വിവരങ്ങള്‍ ആദ്യമായല്ല പുറത്ത് വരുന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബദ്ധിത ശരിയാ പഠനം നല്‍കുകയാണ് ചെയ്യുന്നത്. റഖയിലെ എല്ലാ സ്‌കൂളുകളും ഇപ്പോള്‍ ഐസിസ് നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കീഴടക്കി

കീഴടക്കി


2014 ലാണ് വടക്കന്‍ സിറിയയിലെ അല്‍ റഖാ എന്ന നഗരം ഐസിസ് പിടിച്ചെടുക്കുന്നത്. നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ച് പൂട്ടുകയും പാഠ പുസ്തകങ്ങള്‍ കത്തിക്കുകയും ചെയ്തു.

പഠനം

പഠനം


നാളുകള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ മതപഠനം നടത്താനായിരുന്നു അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം. കൂടെ അറബിക് ഭാഷയും, ശരിയാ നിയമവും പഠിയ്പ്പിക്കാന്‍ ആരംഭിച്ചു. പഴയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകിടം മറിച്ചുള്ള രീതികളായിരുന്നു.

പഠിപ്പിച്ചു

പഠിപ്പിച്ചു


സ്‌കൂളുകളില്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ പഠിയ്പ്പിക്കാനും ആരംഭിച്ചു. കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ ചെയ്യാനായി ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ പാവകളെ കൊടുത്ത് വിട്ട് അവയുടെ തലയറുത്ത് പഠിയ്ക്കാന്‍ ആവശ്യപ്പെട്ടു.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്


കുട്ടികളെ ആക്രമണത്തിനായി ഉപയോഗിക്കുന്നത് ആദ്യമായല്ല. ചാവേറുകളായി ചെറിയ കുട്ടികളെയാണ് ഉപയോഗിക്കുന്നത്. സ്‌കൂളുകളില്‍ മാത്രമല്ല വീടുകളിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+