Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണായാലും പെണ്ണായാലും ഐസിസിന് ഇന്ത്യക്കാര്‍ സെക്‌സിനുള്ള അടിമകള്‍ മാത്രം!

ദില്ലി: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാന്‍ വേണ്ടി പുറപ്പെട്ടുപോയ അരീബ് മജീദ് എന്ന ചെറുപ്പക്കാരനെതിരായ 8000 പേജ് കുറ്റപത്രത്തില്‍ ഒരു ചതിക്കപ്പെട്ട ജിഹാദിയുടെ കഥയുണ്ട്. മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് അരീബ് മജീദ് ജിഹാദിയാകാന്‍ വേണ്ടി ഇറാഖിലേക്ക് വിമാനം കയറിയത്. എന്നാല്‍ താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് അരീബ് മജീദ് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

ഐസിസ് പുറത്തുപറയുന്നതൊന്നുമല്ല താന്‍ അവിടെ കണ്ടതെന്ന് അരീബ് മജീദ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ത്യക്കാരെയെല്ലാം മൂലക്കാക്കിയിരിക്കുകയാണ്. സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലാതെയാണ് പെരുമാറുന്നത്. ഐസിസ് ക്യാമ്പുകളില്‍ സ്ത്രീകളോട് അടിമകളോട് എന്ന പോലെയാണ് പെരുമാറുന്നത്. ലൈംഗികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമാണ് അവര്‍.

purdah-system

ഐസിസില്‍ ഇന്ത്യക്കാര്‍ക്ക് ഒരു പരിഗണനയും കിട്ടുന്നില്ല. രണ്ടാം തരക്കാരായാണ് അവര്‍ ഇന്ത്യക്കാരെ കാണുന്നത്. ഏറ്റവും താഴേക്കിടയിലുള്ള ജോലികളാണ് ഇന്ത്യക്കാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. അറബികള്‍ക്കാണ് ഐസിസില്‍ ഏറ്റവും പരിഗണന കിട്ടുന്നത്. അതിന് താഴെ യൂറോപ്പുകാര്‍. പ്രധാനപ്പെട്ട ജോലികളൊന്നും ഒരിക്കലും ഇന്ത്യക്കാര്‍ക്ക് നല്‍കില്ല.

ആണായാലും പെണ്ണായാലും ഇന്ത്യക്കാരെ ലൈംഗിക അടിമകളെപ്പോലെയാണ് അവര്‍ കണക്കാക്കുന്നത്. എന്താണ് എനിക്ക് മറ്റ് ജോലികള്‍ തരാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് യുദ്ധം ചെയ്യാനറിയില്ല എന്നാണ് പറഞ്ഞത്. ഇതൊക്കെ കൊണ്ടാണ് താന്‍ തിരിച്ചുവന്നത്. ഇനിയും ഐസിസിലേക്ക് തിരിച്ചുപോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അരീബ് മജീദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+