കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററും ഐസിസുകാര്‍ 'കയ്യടക്കി', സൈബര്‍ ലോകത്തും ഐസിസ് വ്യാപിക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: ഐസിസിന്റെ സൈബര്‍ പോരാളികളെപ്പറ്റി ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. ട്വിറ്ററാണ് ഐസിസ് അനുകൂല ജിഹാദികളുടെ തട്ടകമായി മാറുന്നത്. 46000 ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളാണുള്ളത്.ഇന്ത്യയിലും ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.ഇവയില്‍ പലതും ഐസിസുകാര്‍ നേരിട്ട് എടുത്ത് അക്കൗണ്ടുകള്‍ അല്ല.

എന്നാല്‍ ഐസിസിന് അനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കാന്‍ ഈ അക്കൗണ്ടുകളെല്ലാം ശ്രമിയ്ക്കുന്നുണ്ട്. ഐസിസിന്റെ ആശയങ്ങളും ഐസിസുകാരോടുള്ള സഹാനുഭൂതിയും വളര്‍ത്തിയെടുക്കുകയാണ് ഇത്തരം അക്കൗണ്ടുകള്‍. ട്വിറ്ററിലേയ്ക്ക് ഐസിസ് അനുകൂലികള്‍ ചേക്കേറുന്നതോടെ ഇവരെ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ ട്വിറ്റര്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

ISIS

ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്നവയാണ് 46000 അക്കൗണ്ടുകളും. സ്ഥിരമായി ഐസിസ് നയങ്ങള്‍ ട്വീറ്റ് ചെയ്യുന്നവയാണ് ഈ അക്കൗണ്ടുകള്‍. ട്വീറ്റുകളും ഐസിസ് ആശയങ്ങളുടെ റീ ട്വീറ്റുകളുമായി യുവാക്കള്‍ ഉള്‍പ്പടെ ലോകത്തെ വലിയൊരു ശതമാനത്തേയും ആകര്‍ഷിയ്ക്കുകയാണ് സൈബര്‍ ലോകത്തെ ഐസിസ് അനുഭാവികള്‍ .

ഐസിസിന്റെ മീഡിയ വിഭാഗമായ അല്‍ഹായത്താണ് ഈ അക്കൗണ്ട് ഉടമകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് . ട്വിറ്റര്‍ മാത്രമല്ല യൂ ട്യൂബും ഫേസ്ബുക്കും ഒക്കെ ഐസിസ് തങ്ങളുടെ ആശയ പ്രചാരണത്തിന് വേണ്ടി ഉപയോഗിയ്ക്കുന്നു .

English summary
Twitter is under immense pressure to undertake a clean up act. Not only is there pressure from India, but from several other countries following a report that there are 46,000 Twitter accounts sympathetic to the ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X