കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ട്വിറ്റര്‍: മെഹ്ദി 15 ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെ കസ്റ്റഡി കാലാവധി 15 ദിവസം കൂടി നീട്ടി. കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് മെഹ്ദിയുടെ കസ്റ്റഡി കാലാവധി മജിസ്‌ട്രേറ്റ് കോടതി നീട്ടി നല്‍കിയത്.

Mehdi Masroor Biswas

ഐസിസിന് വേണ്ടി @shamiwitness എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്നത് മെഹ്ദി മസ്രൂര്‍ ബിശ്വാസ് ആയിരുന്നു. ഒരു ബ്രിട്ടീഷ് മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് ബെംഗളൂരു പോലീസ് ഡിസംബര്‍ 13 ന് മെഹ്ദിയെ അറസ്റ്റ് ചെയ്തു.

തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു മെഹ്ദിയുടെ ആദ്യ വാദം. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ സത്യം സമ്മതിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി എന്‍ജിനീയറിങ് ബിരുദ ധാരിയാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു.

English summary
ISIS Twitter: Mehdi's police custody extended by another 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X