കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇസ്ലാമിക് ലഹള';നിസാമുദീന്‍ സംഭവത്തില്‍ മുസ്ലീം വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഐടി സെല്‍ മേധാവി

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറാണ വൈറസ് വ്യപിക്കുന്നതിനിടയില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും കൂടുതല്‍ വെല്ലിവിളിയായിരിക്കുകയാണ് ദില്ലിയിലെ ഹസ്രത്ത് നിസ്സാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം. ഇവിടെയുണ്ടായിരുന്ന 2100 പേരെ ഇന്നലെ ദില്ലി പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിന് പുറമേ രാജ്യമെമ്പാടുമുള്ള 2137 പേര്‍ ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിസ്സാമൂദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ നിയമിച്ചിരിക്കുകയാണ്.

അതിനിടെ നിസാമുദീന്‍ മര്‍ക്കസ് സംഭവത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാല്‍വിയ. കഴിഞ്ഞ മൂന്ന് മാസകാലമായി ദില്ലി ഇസ്ലാമിക് കലാപങ്ങളുടെ സ്ഥലമായി മാറിയിരിക്കുകയായിരുന്നെന്ന് അമിത് മാല്‍വിയ പറഞ്ഞു, ട്വിറ്ററിലൂടെയായിരുന്നു അമിത് മാല്‍വിയ യുടെ പ്രതികരണം.

അമിത് മാല്‍വിയ

അമിത് മാല്‍വിയ

ദില്ലിയുടെ അടിത്തട്ട് പൊട്ടിതെറിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇസ്ലാമിക് പ്രക്ഷോഭങ്ങളാണ് ഇവിടെ നടക്കുന്നത്. ആദ്യം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം. ഷാഹിന്‍ ബാഗ് മുതല്‍ ജാമിയ വരെ. ജഫ്രാബാദ് മുതല്‍ സീലാംപൂര്‍ വരെ. ഇപ്പോള്‍ മര്‍ക്കസില്‍ പുരോഗമന തബ് ലീഗി ജമാ അത്തെയുടെ നിയമ വിരുദ്ധമായ ഒത്തു ചേരല്‍. ഇതിനൊരു പരിഹാരം ആവശ്യമാണ്. എന്നായിരുന്നു അമിത് മാല്‍വിയയുടെ ട്വീറ്റ്.

ഷാഹീന്‍ബാഗ്

ഷാഹീന്‍ബാഗ്

നിസാമുദ്ദീനിലെ സംഭവം കൂടാതെ ദേശീയ തലസ്ഥാനത്തിലടക്കം രാജ്യത്തുടനീളം ഉടലെടുത്ത സിഎഎ വിരുദ്ധ പ്രക്ഷോഭത്തേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു മാല്‍വിയയുടെ പ്രതിഷേധം. പൗരഭേദഗതി നിയമത്തിനെതിരെ വനിതതകളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ഷാഹിന്‍ബാഗില്‍ വലിയ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്. ഇവര്‍ക്കെതിരെ വിദ്വേഷപരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം രംഗത്തെത്തിയിരുന്നു.

മതസമ്മേളനം

മതസമ്മേളനം

നിസാമുദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സേ്‌പോര്‍ട്ടായി മാറുകയായിരുന്നു.

കേസ്

കേസ്

ഈ പ്രദേശത്ത് നിന്ന് ആളുകളെ കൂട്ടമായി ഒളിപ്പിച്ച ശേഷം കെട്ടിടം കര്‍ശന നിരീക്ഷണത്തിലാണിപ്പോള്‍. കെട്ടിടം അടച്ചപൂട്ടി ദില്ലി പൊലീസ് സീല്‍ വെച്ചിട്ടുണ്ട്. പള്ളിയിലെ മൗലാനയ്ക്ക് എതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 കേരളം

കേരളം

കേരളത്തില്‍ നിന്നും ഏതാണ്ട് 319 പേര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. ഇതില്‍ 140 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 80 പേരെ തിരിച്ചറഞ്ഞിട്ടുണ്ട്. തിരികെയെത്തിയ പലര്‍ക്കും കൊറോണ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെങ്കിലും ഇവരെ കര്‍ശന നിരീക്ഷണത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

 തമിഴ്‌നാട്

തമിഴ്‌നാട്

മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടില്‍ നിന്നാ്ണ് ഏറ്റവും വലിയ സംഘവം ഇവിടെയെത്തിയത്. അമ്പത് പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ പോസിറ്റീവായി കണ്ടത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ഇനിയും 800 പേരെ കണ്ടെത്താനുണ്ടെന്നാണ് തമിഴ്‌ന്ട് സര്‍ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍.

English summary
'Islamic insurrection', tweets BJP IT cell chief after Tablighi Nizamuddin incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X