കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ ലിപ്‌സ്റ്റിക് ഇടരുത്, പുരികം എടുക്കരുത്, മുടി മുറിക്കരുത്; എല്ലാം അന്യ പുരുഷന്മാരെ ആകര്‍ഷിക്കും

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
'മുടി മുറിക്കരുത്': മുസ്ലിം സ്ത്രീകളെ വിലക്കി ഫത്വ | Oneindia Malayalam

ദില്ലി: സൗന്ദര്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ക്ക് വിലക്കുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാം മതപഠന കേന്ദ്രമായ ഉത്തര്‍പ്രദേശിലെ ദാരുള്‍ ഉലൂം ദുയൂബന്ദ്. മുസ്ലീം സത്രീകള്‍ പുരികം എടുക്കരുതെന്നും മുടി വെട്ടരുതെന്നും ലിപ്സ്റ്റിക് ഇടരുതെന്നുമൊക്കെയാണ് പറയുന്നത്.

ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇസ്ലാംവിരുദ്ധമാണെന്നാണ് ദാരുള്‍ ഉലൂം ദുയൂബന്ദ് വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് അന്യ പുരുഷന്മാരെ ആകര്‍ഷിക്കുമെന്നും ഇതില്‍ പറയുന്നു. ദാരുള്‍ ഉലൂം ദുയൂബന്ദ് മേധാവി മൗലാന സാദിഖ് ഖാസിമിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ ഫത്വയ്‌ക്കെതിരെ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരെ ഫത്വ

സ്ത്രീകള്‍ക്കെതിരെ ഫത്വ

ഇസ്ലാംമതത്തിലെ സ്ത്രീകള്‍ക്കെതിരെ ഫത്വയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ലീം മതപഠന കേന്ദ്രമായ ദാരുള്‍ ഉലൂം ദുയൂബന്ദ് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളുടെ സൗന്ദര്യവര്‍ധക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ഫത്വ.

 ബ്യൂട്ടിപാര്‍ലറിന് വിലക്ക്

ബ്യൂട്ടിപാര്‍ലറിന് വിലക്ക്

മുസ്ലീം സ്ത്രീകള്‍ പുരികം എടുക്കരുത്, മുടിവെട്ടരുത്, ലിസ്റ്റിക് ഇടരുത് ബ്യൂട്ടി പാര്‍ലറില്‍ പോകരുത്. എന്നിവയ്്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇതില്‍ നിന്നൊക്കെ വിട്ടു നില്‍ക്കണമെന്നാണ് ആവശ്യം.

 അന്യ പുരുഷന്മാരെ ആകര്‍ഷിക്കും

അന്യ പുരുഷന്മാരെ ആകര്‍ഷിക്കും

ഇത്തരത്തിലെ സൗന്ദര്യ വര്‍ധക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് ഫത്വയില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നത് അന്യപുരുഷന്മാരം ആകര്‍ഷിക്കുമെന്നും ഫത്വയില്‍ പറയുന്നു.

 പുരുഷന് താടി പോലെ

പുരുഷന് താടി പോലെ

ഇസ്ലാംമതത്തിലെ പുരുഷന്മാര്‍ക്ക് താടി വടിക്കുന്നതിന് വിലക്കുള്ളതുപോലെയാണ് സ്ത്രീകള്‍ മുടി മുറിക്കുന്നതിന് വിലക്കുള്ളതെന്ന് ദാരുള്‍ ഉലൂമ വ്യക്തമാക്കുന്നു.

 ചോദ്യത്തിനുള്ള മറുപടി

ചോദ്യത്തിനുള്ള മറുപടി

ഉത്തചര്‍ പ്രദേശിലെ ഷഹരന്‍പൂരിലെ ഇസ്ലാംസത വിശ്വാസിയായ ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്വ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ മുടി മുറിക്കുന്നതും പുരികമെടുക്കുന്നതും ഇസ്ലാംമതം അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

 ്സ്ത്രീകള്‍ രംഗത്ത്

്സ്ത്രീകള്‍ രംഗത്ത്

ഫത്വയ്‌ക്കെതിരെ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാം എന്നാല്‍ സ്ത്രാകള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലെന്നും സ്ത്രീകളെ ശാക്തീകരിക്കുക്കുകയാണെന്നും വനിത പ്രവര്‍ത്തകയായ മരിയ ആലം വ്യക്തമാക്കുന്നു.

 ആദ്യമായല്ല

ആദ്യമായല്ല

ഇതാദ്യമായിട്ടല്ല ദാരുള്‍ ഉലൂം ദിയോബന്ദ് ഫത്വ പുറപ്പെടുവിച്ച് വിവാദത്തിലാകുന്നത്. 2013ല്‍ ഫോട്ടഗ്രഫിക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഫത്വ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. 2010ല്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജോലി ചെയ്യരുതെന്ന് ഫത്വ പുറപ്പെടുവിച്ചിരുന്നു.

English summary
islamic seminary darul uloom deoband issues fatwa banning muslim women from grooming eyebrows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X