കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിലെ സ്ഫോടന പരമ്പര: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്!!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു..

ശ്രീലങ്കയിലെ കൊളംബോയില്‍ എട്ടിടങ്ങളില്‍ ഉണ്ടായ സ്ഫോട പരമ്പരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അമഖ് ന്യൂസ് എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂസിലാന്‍റിലെ പള്ളിയില്‍ ഉണ്ടായ ആക്രമണത്തിനുള്ള മറുപടിയാകാം സ്ഫോടനം എന്ന് നേരത്തേ ശ്രീലങ്ക സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയത്.

lankdd-

ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിരുന്നില്ല. നാഷ്ണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു സംശയം. എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയായിരുന്നു.

<strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍</strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ കഴിഞ്ഞ മാസമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തിരിച്ചടിയാണ് കൊളംബോയില്‍ നടന്നതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തിലാണ് കൊളംബോയിലെ വിവിധ ഇടങ്ങളിലായി സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായിട്ടായിരുന്നു സ്ഫോടനങ്ങള്‍ അരങ്ങേറിയത്. ആക്രമണത്തില്‍ ഇതുവരെ 310 പേര്‍ കൊല്ലപ്പെട്ടിരുന്നു. 500 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

English summary
Islamic State claims responsibility for Sri Lanka bombings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X