കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലും സ്വന്തം പ്രവിശ്യ ആരംഭിച്ചു.. വിലയാഹ് ഓഫ് ഹിന്ദ്! ഞെട്ടിച്ച് ഇസ്ലാമിക് സ്റ്റേറ്റ് വാദം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലും ആദ്യമായി സ്വന്തം പ്രവിശ്യ ആരംഭിച്ചതായി അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ്. വിലയാഹ് ഓഫ് ഹിന്ദ് എന്ന പേരില്‍ പുതിയ പ്രവിശ്യ പ്രവര്‍ത്തനം ആരംഭിച്ചതായാണ് ഐസിസിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാനിലെ അംഷിപോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയില്‍ പ്രവിശ്യ തുടങ്ങിയതായി അവകാശപ്പെട്ട് ഐസിസിന്റെ രംഗപ്രവേശം.

'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇഷ്ഫാക്ക് അഹമ്മദ് സോഫി എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുളള ഭീകരനാണ്. അംഷിപോരയിലെ ഏറ്റുമുട്ടലിന് പിന്നില്‍ തങ്ങളാണ് എന്നും ഇന്ത്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നും ഐസിസ് അവകാശപ്പെടുന്നു.

ISIS

എന്നാല്‍ ഇന്ത്യയില്‍ പ്രവിശ്യ ആരംഭിച്ചു എന്ന ഇസ്സാമിക് സ്റ്റേറ്റിന്റെ വാദം തളളി ജമ്മു കശ്മീര്‍ പോലീസ് രംഗത്ത് വന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിന്നും ഐസിസിനെ പൂര്‍ണമായും തുടച്ച് നീക്കിയതായി പോലീസ് അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സോഫിയാണ് അവസാനത്തെ ഐസിസ് ഭീകരനെന്നും ഐസിസ് വാദം തെറ്റാണെന്നും ജമ്മു പോലീസ് മേധാവി ദില്‍ഭാഗ് സിംഗ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!

ജമ്മു കശ്മീര്‍ ഐസിസില്‍ രണ്ട് ഭീകരര്‍ ആയിരുന്നു അവശേഷിച്ചത്. അതിലൊരാള്‍ ആണ് കൊല്ലപ്പെട്ട സോഫി. രണ്ടാമന്‍ അടുത്തിടെ ഐസിസ് ബന്ധം ഉപേക്ഷിച്ച് ഹിസ്ബുള്‍ മുജാഹീദ്ദീനില്‍ ചേര്‍ന്നിരുന്നുവെന്നും പോലീസ് പറയുന്നു. അഫ്ഗാനിസ്ഥാനും സിറിയയും അടക്കമുളള ഇടങ്ങളില്‍ സ്വാധീനം കുറയുന്ന പശ്ചാത്തലത്തിലാണ് ഐസിസ് പുതിയ സ്വാധീന മേഖലകള്‍ നിര്‍മ്മിക്കാനുളള ശ്രമം നടത്തുന്നത്് എന്നാണ് സുരക്ഷാ സൈന്യം സംശയിക്കുന്നത്.

English summary
Jammu Police denied the claim of Islamic State that they have started new province in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X