സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം, ഐസിസിന്റെ വക്താവ് ഇനി സ്ത്രീയാണ്!!
ദമാസ്കസ്: സ്ത്രീകളെ ഐസിസിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായി സ്ത്രീ വക്താവിനെ നിയമിച്ചിരിക്കുകയാണ് ഐസിസ്. മുസ്ലീം വിഭാഗത്തിലും അന്യമതത്തിലുമുള്ള സ്ത്രീകളെ ജിഹാദികളാക്കി മാറ്റാന്‍ സ്ത്രീ വക്താക്കളെ കൊണ്ട് സാധിക്കും എന്നാണ് ഐസിസിന്റെ വിശ്വാസം.
ഐസിസ് പുറത്ത് വിട്ട പുതി വീഡിയോയിലാണ് സ്ത്രീ വക്താവിനെ നിയമിച്ച കാര്യം പുറത്ത് വിട്ടത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖയും മുഖം മൂടി കെട്ടിയുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആരെന്ന് തിരിച്ചറിയാന്‍ വീഡിയോയിലൂടെ സാധിക്കുന്നില്ല. ഐഡന്റിറ്റി പുറത്താവിടാന് താല്പര്യമില്ലെന്നും ഐസിസ് പറയുന്നു.

അടുത്തകാലത്തായി ഐസിസ് പുറത്തിറക്കിയ മജസ്റ്റിക് എന്ന് പേരിട്ട മാഗസിന് സ്ത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്ത്രീകളെ ഐസിസിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീ വക്താവിനെ നിയമിച്ചത് ഐസിസിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐസിസില്‍ ചേരുന്നതിന് ആയിരക്കണക്കിന് സ്ത്രീകളാണ് നാടും വീടും ഉപേക്ഷിച്ച് എത്തുന്നത്. നല്ല വരനെയും ആഡംബരജീവതവും വെച്ച് നീട്ടിയാണ് ഇവരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അകപ്പെട്ടതിന് ശേഷം മാത്രമേ ദുരിതപൂര്‍ണമായ ജീവിതത്തെ കുറിച്ച് തിരിച്ചറിയൂ.
കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടീസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ കഡിസ സുല്‍ത്താന വീട്ടില്‍ നിന്നും ഒളിച്ചോടി ഐസിസില്‍ ചേരുകയും അടുത്തിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സമാന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേരാണ് ഐസിസില്‍ ചേരുന്നതിന് നാടുവിട്ടിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications