പൊതു ഇടത്ത് ഐസിസ് ചുവരെഴുത്ത്; കെജ്രിവാൾ, ധോണി പരാമർശം, മുംബൈയിൽ അതീവ ജാഗ്രത!!
മുംബൈ: നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്. പൊതുവിടത്ത് ഐസിസിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് മുംബൈ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെയും ചുവരെഴുത്തിൽ പരാമർശിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ പരാമർശിക്കുന്ന ചുവരെഴുത്തുകളും ഇതിലുണ്ട്. അവിടെയുള്ള ബിയർ ബോട്ടിൽ, മഗ് തുങ്ങിയത് മുതൽ എല്ലാ തെളിവുകളും പോലീസ് ശഏഖരിച്ചിട്ടുണ്ടെന്ന് നവി മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു.

യുവാക്കൾ മദ്യപിക്കുന്നതിന് താവളമാക്കിയ സ്ഥലമാണ് ഇതെന്ന് പ്രദേശവാസികൾ പറഞ്ഞതായും കമ്മീഷണർ വ്യക്തമാക്കി. ആരാണ് എവുതിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. വളരെ ഗൗരവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചുവരെഴുത്ത് കണ്ടെത്തിയതിന്റെ സമീപത്താണ് ഒഎൻജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷൻ, ജവഹർലാൽ നെഹ്റു പോർട്ട് സ്റ്റേഷൻ. അതുകൊണ്ട് തന്നെ ചുവരെഴുത്തിനെ തള്ളിക്കളയാൻ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിനാണ് അന്വേഷമ ചുമതല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഐബി, എൻഐഎ, മഹാരാഷ്ട്ര എടിഎസ് എന്നീ സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നവി മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം സംഭവം പ്രത്യേകം അന്വേഷിക്കും.












Click it and Unblock the Notifications