കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനീയര്‍മാര്‍ സൂക്ഷിക്കുക! ഐസിസ് കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് 150ഓളം എന്‍ജിനീയര്‍മാരെ...

മുംബൈയില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി നാസിര്‍ ബിന്‍ യാഫിയുടെ ലാപ്‌ടോപ്പില്‍ നിന്നുമാണ് ഈ പട്ടിക എന്‍ഐഎയ്ക്ക് ലഭിച്ചത്.

Google Oneindia Malayalam News

മുംബൈ: സുരക്ഷാ ഏജന്‍സികളെ സഹായിച്ച എന്‍ജിനീയര്‍മാരെ കൊലപ്പെടുത്താന്‍ രാജ്യത്തെ ഐസിസ് തീവ്രവാദികള്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 'കില്‍-ലിസ്റ്റ്' ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തു. ലോകത്തെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന 150ഓളം വരുന്ന ഐടി പ്രൊഫഷണലുകളുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഇതില്‍ എഴുപതോളം പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണെന്നും എന്‍ഐഎ വ്യക്തമാക്കി. പട്ടികയിലുള്ളവരില്‍ അധികവും മുംബൈയില്‍ ജോലി ചെയ്യുന്നവരാണ്. മുംബൈയില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി നാസിര്‍ ബിന്‍ യാഫിയുടെ ലാപ്‌ടോപ്പില്‍ നിന്നുമാണ് ഈ പട്ടിക എന്‍ഐഎയ്ക്ക് ലഭിച്ചത്.

കൊല്ലപ്പെടേണ്ടവര്‍...

കൊല്ലപ്പെടേണ്ടവര്‍...

കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളാണ്. ഇവരുടെ കൃത്യമായ പേരു വിവരവും ഇമെയില്‍ അഡ്രസുമടക്കം എല്ലാ കാര്യങ്ങളും ഈ പട്ടികയിലുണ്ട്.

ഐസിസിന് ഭീഷണി...

ഐസിസിന് ഭീഷണി...

തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവിധ ഓപ്പറേഷനുകള്‍ തയ്യാറാക്കുന്നതിനും ഇവര്‍ ഭീഷണിയാണെന്നാണ് ഐസിസ് പറയുന്നത്. എത്തിക്കല്‍ ഹാക്കേര്‍സായ യുവാക്കളാണ് പട്ടികയിലുള്ളവരില്‍ ഭൂരിഭാഗവും. രാജ്യത്തെ സുരക്ഷാ ഏജന്‍സികളെ സഹായിക്കുന്നതും, തങ്ങളുടെ ആശയവിനിമയങ്ങള്‍ ചോര്‍ത്തുന്നതും ഇവരാണെന്നാണ് ഐസിസ് കണ്ടെത്തിയിരിക്കുന്നത്.

ഐസിസ് മുന്‍പും കില്‍ ലിസ്റ്റ് തയ്യാറാക്കി...

ഐസിസ് മുന്‍പും കില്‍ ലിസ്റ്റ് തയ്യാറാക്കി...

കൊലപ്പെടുത്താനായി ഐസിസ് പദ്ധതിയിട്ടിരുന്നവരുടെ പട്ടിക ഇതിന് മുന്‍പും കണ്ടെത്തിയിരുന്നു. ഏകദേശം എണ്ണായിരത്തോളം വരുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിലുണ്ടായിരുന്നത്.

കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി...

കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി...

ഓറംഗാബാദ് എടിഎസ് സംഘത്തെയും, സിമിക്കെതിരെ ഓപ്പറേഷനുകള്‍ നടത്തിയ പോലീസ് സൂപ്രണ്ടിനെയും വധിക്കാന്‍ പദ്ധതി തയ്യാറുക്കുന്നതിനിടെയാണ് നാസിറടക്കം നാല് ഐസിസുകാരെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
The National Investigation Agency (NIA) has obtained what it calls a “kill list” prepared by handlers of the Islamic State targeting “ethical hackers, software managers”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X