പശുവെന്താ മൃഗമല്ലേ? മൃഗസ്നേഹികള്ക്കിട്ട് പ്രധാനമന്ത്രിയുടെ കൊട്ട്; ഇതു പറയാനുള്ള കാരണം
ന്യൂഡല്‍ഹി: തെരുവു നായ വിഷയത്തില്‍ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്തുടനീളം വലിയ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ തെരുവു നായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. സുപ്രീം കോടതി വിധിയെ നിരവധി പേര് അനുകൂലിച്ചപ്പോള്‍ രാജ്യമൊട്ടാകെ മൃഗ സ്നേഹികളുടെ പ്രതിഷേധങ്ങള്‍ക്കും വിധി വഴിയൊരുക്കി.
ഡല്‍ഹി എന്‍സിആറിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി പ്രത്യേകം ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കണമെന്ന ഉത്തരവാണ് വിവാദമായത്. ഉത്തരവിനെതിരെ സെലിബ്രിറ്റികളും നായ സ്നേഹികളും ഉള്‍പ്പെടെ വലിയ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ നായ സ്നേഹികള്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നത് പ്രധാനമന്ത്രി മോദി തന്നെയാണ്. മൃഗങ്ങളെ തിരഞ്ഞെടുത്ത് സ്നേഹിക്കുന്ന പ്രവണതയെയാണ് പ്രധാനമന്ത്രി രൂക്ഷമായ വിമര്‍ശിച്ചത്. ന്യൂഡല്‍ഹിയില്‍ വിജ്ഞാന് ഭവനില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൃഗാവകാശ പ്രവര്‍ത്തകരെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ വലിയ ചിരിയോടെയാണ് സദസ് ഏറ്റെടുത്തത്.

മൃഗങ്ങളെ പ്രത്യേകം തിരഞ്ഞെടുത്ത് സ്നേഹിക്കുന്ന മൃഗാവകാശ പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പിനെയാണ് മോദി വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍: അടുത്തിടെ ഞാന്‍ ചില മൃഗസ്നേഹികളെ കണ്ടുമുട്ടി. നമ്മുടെ രാജ്യത്ത് നിരവധി മൃഗസ്നേഹികള്‍ ഉണ്ട്. അവരില്‍ ഭൂരിഭാഗവും പശുവിനെ ഒരു മൃഗമായി കാണുന്നില്ല എന്നതാണ് പ്രത്യേകത.
ഡല്‍ഹി എന്‍സിആറിലെ തെരുവുകളില്‍ നിന്ന് നായ്ക്കളെ നീക്കം ചെയ്യാനും അവയെ ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കാനും ഉത്തരവിട്ട സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പ്രധാനമന്ത്രി സ്വവസതിയില്‍ പശുക്കളെ ലാളിക്കുന്നതിന്റെയും അവയുമായി സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോസും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയും ചെയ്തിരുന്നു
ഹൈന്ദവ വിശ്വാസത്തില്‍ പശുക്കളെ ഏറെ പവിത്രമായാണ് കാണുന്നത്. പശുക്കളെ പരിപാലിക്കുന്നത് ഐശ്വര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം.
2014 മുതല്‍, മോദി സര്‍ക്കാര്‍ ഗോ സംരക്ഷണത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2019 ല്‍ രാഷ്ട്രീയ കാമധേനു ആയോഗ് (ആര്‍കെഎ) സ്ഥാപിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍കെഎ, പശുക്കളുടെ സംരക്ഷണത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മൃഗസ്നേഹികളുടെ സ്നേഹം നായ്ക്കളില്‍ മാത്രം ഒതുങ്ങുന്നതിനെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
ഓഗസ്റ്റ് 11 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡല്‍ഹി-എന്‍സിആറിലെ തെരുവ് നായ്ക്കളെ തെരുവുകളില്‍ നിന്ന് സ്ഥിരമായി നായ്ക്കളുടെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഇത് രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നായ പ്രേമികള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ പോലും നടത്തി. പിന്നീട് ഈ വിധി പരിഷ്കരിച്ചു.
വാക്സിനേഷനും വിരമരുന്നും നല്കിയ ശേഷം അതേ പ്രദേശത്തേക്കു തിരിച്ചുവിടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പേവിഷബാധയോ ആക്രമണാത്മക സ്വഭാവമോ ഉള്ള നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും പ്രത്യേക ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications