കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഇസ്രായേലിന്റെ നല്ല സുഹൃത്ത്; അനുശോചനം രേഖപ്പെടുത്തി ഇസ്രായേല്‍ അംബാസിഡര്‍

Google Oneindia Malayalam News

ദില്ലി: മുന്‍ വിദേകാര്യ മന്ത്രി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഇസ്രായേലി അംബാസിഡര്‍. ഇസ്രായേലിലെ ജനങ്ങള്‍ക്ക് വേണ്ടി അനുശോചനം അറിയിക്കുന്നു. ഇത് ഒരു വലിയ നഷ്ടമാണ്. അവര്‍ ഇസ്രായേലിന്റെ ഒരു നല്ല സുഹൃത്തായിരുന്നു. ഇസ്രായേൽ-ഇന്ത്യ ബന്ധത്തിലെ ശ്രദ്ധേയമായ പുരോഗതിയിൽ അവർ വലിയ പങ്കുവഹിച്ചു, അംബാസിഡര്‍ റോണ്‍ മാലിക് പറഞ്ഞു.

sushamaisrael

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഡല്‍ഹിയിലെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ബുധനാഴ്ച ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് ദില്ലിയിലെ ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുക. പിന്നീട് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ സംസ്കരിക്കും.

Recommended Video

cmsvideo
ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam

ചൊവ്വാഴ്ച രാത്രിയോടെ നെഞ്ചുവേദനയെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ എത്തിയ സുഷമ സ്വരാജ് അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരിൽ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ നേതാക്കള്‍ സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് മൂന്ന് മണിക്ക് ദില്ലിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

തീരാദുഃഖത്തില്‍ ദില്ലി ജനത ; രണ്ടാഴ്ച്ചക്കിടെ നഷ്ടമായത് തങ്ങളെ നയിച്ച രണ്ട് മുന്‍മുഖ്യമന്ത്രിമാരെതീരാദുഃഖത്തില്‍ ദില്ലി ജനത ; രണ്ടാഴ്ച്ചക്കിടെ നഷ്ടമായത് തങ്ങളെ നയിച്ച രണ്ട് മുന്‍മുഖ്യമന്ത്രിമാരെ

<strong>സുഷമ ദീദി, ആ വാക്ക് പാലിക്കാത്തതില്‍ പരിഭവമുണ്ട്; ട്വീറ്റുമായി സ്മൃതി ഇറാനി</strong>സുഷമ ദീദി, ആ വാക്ക് പാലിക്കാത്തതില്‍ പരിഭവമുണ്ട്; ട്വീറ്റുമായി സ്മൃതി ഇറാനി

<strong>സുഷമ സ്വരാജ്- ഇന്ത്യക്കാരുടെ സഹായ ഹസ്തം: എംപി മുതല്‍ വിദേശകാര്യമന്ത്രി വരെ നീണ്ട രാഷ്ട്രീയ ജീവിതം</strong>സുഷമ സ്വരാജ്- ഇന്ത്യക്കാരുടെ സഹായ ഹസ്തം: എംപി മുതല്‍ വിദേശകാര്യമന്ത്രി വരെ നീണ്ട രാഷ്ട്രീയ ജീവിതം

English summary
Israel ambassador about sushamas death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X