Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ വിളിച്ച് നെതന്യാഹു, യുദ്ധ സാഹചര്യം അറിയിച്ചു, പിന്തുണ ഉറപ്പെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്തുണ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ടതായി മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇസ്രായേലില്‍ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് അദ്ദേഹം മോദിയെ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായി തന്നെ ഇസ്രായേലിനൊപ്പമുണ്ടാവും.

എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ ഇന്ത്യ എതിര്‍ക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. ഫോണ്‍ ചെയ്തതിനും, വിവരങ്ങള്‍ കൈമാറിയതിനും നെതന്യാഹുവിന് മോദി നന്ദി അറിയിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഹമാസിനെ ആക്രമണത്തെ അപലപിക്കുന്നതും, തീവ്രവാദി ആക്രമണമെന്ന് അതിനെ വിശേഷിപ്പിക്കുന്നതും.

pm-modi-netanyahu

ഇസ്രായേലിലെ തീവ്രവാദി ആക്രമണത്തില്‍ കടുത്ത ആശങ്കയുണ്ട്. യുദ്ധത്തില്‍ ബാധിക്കപ്പെട്ടവരുടെയും കുടുംബത്തിനുമൊപ്പമാണ് തങ്ങളുടെ പ്രാര്‍ത്ഥനകളെന്നും, ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഗാസയിലെ അതിര്‍ത്തിയിലെ നിയന്ത്രണം തിരിച്ചുപിടിച്ചതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അവകാശപ്പെട്ടു.

പുതിയ നുഴഞ്ഞുകയറ്റങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. വേലികള്‍ തകര്‍പ്പെട്ട ഇടങ്ങളില്‍ അവ പുനസ്ഥാപിക്കാന്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചതായും ഹഗാരി വ്യക്തമാക്കി. നേരത്തെ ഇസ്രായേലിന്റെ ഇന്ത്യയിലെ അംബാസിഡര്‍ നയോര്‍ ഗിലോണ്‍ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞിരുന്നു.അതേസമയം യുദ്ധത്തില്‍ ഗാസയിലെ മരണസംഖ്യ 770 ആയതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്‌പെക്ടേറ്റര്‍ ഇന്‍ഡക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വിദേശികള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ബന്ദികളാക്കിയിട്ടുണ്ട്. ദക്ഷിണ ഇസ്രയേലിലെ മരുഭൂമിയില്‍ നടന്ന ഇലക്ട്രോണിക് സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇതില്‍ നല്ലൊരു ശതമാനവും. ഇവിടെ വെച്ചാണ് നിരവധി പേരെ കൂട്ടക്കൊല ചെയ്തത്.

യുഎസ്സില്‍ നിന്നുള്ള പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള പത്ത് പേരും, അര്‍ജന്റീനയില്‍ നിന്നുള്ള ഏഴ് പേരും കൊല്ലപ്പെട്ടു. അര്‍ജന്റീനയില്‍ നിന്നുള്ള 15 പേരെ കാണാതായിട്ടുണ്ട്. ഗാസ അതിര്‍ത്തിയില്‍ ടാങ്കറുകള്‍ കൊണ്ട് ഇരുമ്പ് മതില്‍ തന്നെ തീര്‍ത്തിരിക്കുകയാണ് ഇസ്രായേല്‍. സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പ്രവര്‍ത്തകരുടെ 1500 മൃതദേഹങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തിയതായും സൈന്യം അറിയിച്ചു.

ഗസ മുനമ്പിന് ചുറ്റുമാണ് ഈ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. അതിര്‍ത്തിയില്‍ നിയന്ത്രണം തിരിച്ചുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരും അതിര്‍ത്തി കടന്ന് എത്തിയിട്ടില്ല. പക്ഷേ നുഴഞ്ഞുകയറ്റം ഇനിയും സംഭവിക്കാം. അതിര്‍ത്തിയില്‍ നിന്ന് എല്ലാ വിഭാഗങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+