Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍-ഹമാസ് യുദ്ധം; പൗരന്‍മാരുടെ മരണത്തില്‍ അപലപിച്ച് മോദി, 'ചര്‍ച്ചയിലൂടെ പരിഹരിക്കണം'

ന്യൂദല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലെ സിവിലിയന്‍മാരുടെ മരണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും അടിയന്തര ആവശ്യകതയും നരേന്ദ്ര മോദി ഉയര്‍ത്തി കാട്ടി. രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഇ-ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അക്രമത്തിനും ഭീകരതയ്ക്കുമെതിരെ അചഞ്ചലമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കേണ്ടതിന്റെയും പരിഹാരത്തിനായി ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.

Israel Palestine War

'പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് നാമെല്ലാവരും കാണുന്നു. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം തങ്ങള്‍ പലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ട് എന്നും നരേന്ദ്ര മോദി പറഞ്ഞു. ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേലില്‍ കര-കടല്‍-വ്യോമ ആക്രമണം നടത്തിയതിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 1200-ലധികം ഇസ്രായേലികള്‍ ആണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേല്‍ ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഗ്ലോബല്‍ സൗത്ത്.

ഈ രാജ്യങ്ങള്‍ ദാരിദ്ര്യം, അസമത്വം, വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം തുടങ്ങിയ പൊതുവായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. അതേസമയം യോഗത്തില്‍ കണ്‍സള്‍ട്ടേഷന്‍, ആശയവിനിമയം, സഹകരണം, സര്‍ഗ്ഗാത്മകത, ശേഷി വികസനം എന്നീ തത്വങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സഹകരണ തന്ത്രം പ്രധാനമന്ത്രി മുന്നോട്ട് വെച്ചു.

ഇന്ത്യയുടെ ശ്രമങ്ങളുടെ പിന്‍ബലത്തില്‍ ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്തിയ നിമിഷം തനിക്ക് മറക്കാനാവില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം ഗ്രൂപ്പിലെ സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയന്റെ പ്രവേശനത്തിന് സാക്ഷ്യം വഹിച്ചു. 1999-ല്‍ ആരംഭിച്ചതിന് ശേഷമുള്ള ജി 20 യുടെ ആദ്യ വിപുലീകരണമായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+