കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

Google Oneindia Malayalam News

ദില്ലി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നു. രണ്ടാഴ്ചക്കകം ഇദ്ദേഹം ദില്ലിയിലെത്തുമെന്നാണ് വിവരം. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന നെതന്യാഹു ഇന്ത്യ-ഇസ്രായേല്‍ പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന കരാറിലാണ് ഒപ്പുവയ്ക്കുക. ഇതുസംബന്ധിച്ച വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സപ്തംബര്‍ രണ്ടിന് ഇസ്രായേല്‍ സംഘം ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തുക. നെതന്യാഹുവിന് ചുറ്റും ഇസ്രായേല്‍ ചാരശൃംഖലയുടെ സുരക്ഷാ നിരീക്ഷണ വലയം സൃഷ്ടിക്കും. ദില്ലിയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 അവാക്‌സ് നിരീക്ഷണ സംവിധാനം

അവാക്‌സ് നിരീക്ഷണ സംവിധാനം

അവാക്‌സ് മിസൈല്‍ നിരീക്ഷണ സംവിധാനം ഇന്ത്യയ്ക്ക് ഇസ്രായേല്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനിടെ അന്തിമ തീരുമാനമെടുക്കും. നിരീക്ഷണ സംവിധാനമായ എയര്‍ബോണ്‍ വാണിങ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റം (അവാക്‌സ്) രണ്ടെണ്ണമാണ് ഇസ്രായേല്‍ കൈമാറുക എന്നാണ് വിവരം.

 ദെര്‍ബി മിസൈലുകള്‍

ദെര്‍ബി മിസൈലുകള്‍

ദീര്‍ഘദൂര ദെര്‍ബി മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനിടെ അന്തിമ തീരുമാനമാകും. ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാന്‍ കഴിയുന്നതാണ് ദെര്‍ബി മിസൈല്‍. യുദ്ധരംഗത്ത് കൂടുതല്‍ ഉപകാരപ്പെടുന്ന മിസൈലാണിത്.

Recommended Video

cmsvideo
ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍ | Oneindia Malayalam
രണ്ടാഴ്ചക്കകം നെതന്യാഹു എത്തും

രണ്ടാഴ്ചക്കകം നെതന്യാഹു എത്തും

രണ്ടാഴ്ചക്കകം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തുമെന്ന് ദില്ലിയിലെയും ടെല്‍ അവീവിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി നേരത്തെ തിയ്യതി പുറത്തുവിട്ടിട്ടില്ല. അതേസമയം, സപ്തംബര്‍ 2ന് ഇസ്രായേല്‍ ഉദ്യോഗസ്ഥ സംഘം ദില്ലിയിലെത്തും.

സുരക്ഷ ഉറപ്പാക്കാന്‍...

സുരക്ഷ ഉറപ്പാക്കാന്‍...

നെതന്യാഹുവിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ദില്ലിയിലെത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും നെതന്യാഹുവിന്റെ സന്ദര്‍ശന തിയ്യതി പ്രഖ്യാപിക്കുക.

സപ്തംബര്‍ ഏഴിനോ എട്ടിനോ

സപ്തംബര്‍ ഏഴിനോ എട്ടിനോ

സപ്തംബര്‍ ഏഴിനോ എട്ടിനോ ആകും നെതന്യാഹു ദില്ലിയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതിന് മുന്നോടിയായി നെതന്യാഹു നടത്തുന്ന ഇന്ത്യാ സന്ദര്‍ശനം അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിക്കും.

സപ്തംബര്‍ 17ന് തിരഞ്ഞെടുപ്പ്

സപ്തംബര്‍ 17ന് തിരഞ്ഞെടുപ്പ്

സപ്തംബര്‍ 17നാണ് ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ ഇസ്രായേല്‍ ജനത പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് നെതന്യാഹു ദില്ലിയിലെത്തുമ്പോള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

കശ്മീരില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടതില്ല എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇതോടെ ട്രംപ് പിന്‍മാറിയിരിക്കുകയാണ്.

ഫാല്‍ക്കണ്‍ അവാക്‌സ്

ഫാല്‍ക്കണ്‍ അവാക്‌സ്

യുദ്ധമേഖലയില്‍ മേല്‍ക്കൈ നേടുന്നതിന് സഹായിക്കുന്ന നിരീക്ഷണ സംവിധാനമായ ഫാല്‍ക്കണ്‍ അവാക്‌സ് കൈവശപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. 200 കോടി ഡോളര്‍ വിലവരുന്ന ആയുധമാണിത്. രണ്ട് ഫാല്‍ക്കണ്‍ അവാക്‌സ് വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഈ ഇടപാടിന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് 5, പാകിസ്താന് 7

ഇന്ത്യയ്ക്ക് 5, പാകിസ്താന് 7

വ്യോമനിരീക്ഷണ സംവിധാനമായ അവാക്‌സ് ഇന്ത്യയുടെ കൈവശം അഞ്ചെണ്ണമുണ്ട്. പാകിസ്താന് ഏഴെണ്ണവും. ഇതിന് പുറമെ മൂന്നെണ്ണം ചൈനയില്‍ നിന്ന് വാങ്ങാന്‍ പാകിസ്താന്‍ നീക്കം തുടങ്ങിയിട്ടുമുണ്ട്. ബാലാക്കോട്ട് ആക്രമണ ശേഷം ചൈനയില്‍ നിന്ന് കൂടുതല്‍ അതിര്‍ത്തി നിരീക്ഷണ ആയുധങ്ങള്‍ വാങ്ങുകയാണ് പാകിസ്താന്‍.

പ്രതിസന്ധി പരിഹരിക്കും

പ്രതിസന്ധി പരിഹരിക്കും

ദിവസം മുഴുവന്‍ പാകിസ്താന്‍ സൈന്യം അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന 12 മണിക്കൂറാണ് നിരീക്ഷിക്കുന്നത്. ഇസ്രായേലില്‍ നിന്ന് പുതിയ അവാക്‌സ് ലഭിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ദെര്‍ബി മുതല്‍ക്കൂട്ടാകും

ദെര്‍ബി മുതല്‍ക്കൂട്ടാകും

ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ ശേഷം പാകിസ്താന്‍ ആയുധ ശേഖരണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈ സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് ഇന്ത്യ ഇസ്രായേലില്‍ നിന്ന് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും മിസൈലുകളും വാങ്ങുന്നത്. ദെര്‍ബി മിസൈല്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയും ഇസ്രായേലും സംയുക്തമായി ഭൂതല-വ്യോമ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ട്.

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

English summary
Israel PM Netanyahu to India; AWACS, air-to-air missiles on agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X