കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് പകരമാകില്ല; സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേല്‍

Google Oneindia Malayalam News

ദില്ലി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേല്‍ എംബസി അറിയിച്ചു. സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേല്‍ അധികൃതര്‍ പരിപാലിക്കുമെന്ന് ഇസ്രയേല്‍ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യെഡിഡിയ ക്ലീന്‍ വ്യാഴാഴ്ച അറിയിച്ചു. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെന്നും അവര്‍ വ്യക്തമാക്കി. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

india

സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴച നാട്ടിലെത്തിക്കുമെന്നും റോണി യെഡിഡിയ ക്ലീന്‍ വ്യക്തമാക്കി. പാലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ പറഞ്ഞു. ഇസ്രയേലില്‍ അഷ്‌കെലോണിലെ ഒരു വീട്ടില്‍ ടെക്ക് ഗിവറായി ജോലി ചെയ്തിരുന്ന സൗമ്യ സന്തോഷാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.

സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും, ഇസ്രയേലില്‍ നിന്ന് പ്രത്യേക വിമാനംസൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും, ഇസ്രയേലില്‍ നിന്ന് പ്രത്യേക വിമാനം

ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഷെല്ലാക്രമണത്തിന് ഇരയാകുകയായിരുന്നു. 2017ലാണ് സമ്യ അവസാനമായി നാട്ടിലെത്തിയത്. സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന്‍ രക്ഷാ സമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ അപലപിച്ചിരുന്നു. ഇരുകൂട്ടരും സമ്യപനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

 ഇരട്ട ചങ്കുള്ള പിണറായി കേരള ഹമാസിന്റെ തടവറയിലൊ? മുഖ്യമന്ത്രിക്കെതിരെ ബി ഗോപാലകൃഷ്ണന്‍ ഇരട്ട ചങ്കുള്ള പിണറായി കേരള ഹമാസിന്റെ തടവറയിലൊ? മുഖ്യമന്ത്രിക്കെതിരെ ബി ഗോപാലകൃഷ്ണന്‍

English summary
Israel to take care of family Idukki native Soumya Santosh killed in rocket attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X