കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി ശ്വാസം മുട്ടി മരിച്ചു! ആണ്‍ സുഹൃത്ത് പിടിയില്‍

  • By Desk
Google Oneindia Malayalam News

ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പോലീസ് പിടിയില്‍. ആണ്‍സുഹൃത്തും ഇസ്രായേല്‍ പൗരനുമായ ഒറിയോണ്‍ യാകോവിനെതിരെയാണ് പോലീസ് കേസെടുത്ത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.

rape

യാകോവും യുവതിയും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒരുമിച്ച് മുംബൈയില്‍ എത്തിയത്. ദക്ഷിണ മുംബൈയില്‍ എത്തിയ ഇരുവരും കൊളാബയയിലെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് യുവതി ശ്വാസം മുട്ടി മരിച്ചത്.

യുവതി ബോധരഹിതയായതോടെ യുവാവ് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമാണെന്ന് ഉറപ്പിച്ച് പോലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട് യുവതിയുടെ ബന്ധുക്കള്‍ എത്തി അവരുടെ മൃതദേഹം ഇസ്രായേലിലേക്ക് കൊണ്ടുപോയി.

എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് വ്യക്തമായത്. ഇതോടെയാണ് ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

English summary
Israeli woman suffocated during sex in Mumbai hotel, says report; boyfriend charged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X