ഐഎസ്ആർഒയുടെ നൂറാമത് വിക്ഷേപണം: ഉപഗ്രഹത്തിന് സാങ്കേതിക തകരാർ
ബെംഗളൂരു: ബുധനാഴ്ച വിക്ഷേപിച്ച നാവിഗേഷൻ ഉപഗ്രഹത്തിന് ഞായാറാഴ്ച സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ബഹിരാകാശ ഗവേഷണ സംഘടനയുടെ ( ഐ എസ് ആർ ഒ ) നൂറാമത് റോക്കറ്റ് ദൗത്യത്തിന് തടസ്സം നേരിട്ടു. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ നൂറാം വിക്ഷേപണത്തിലൂടെ അയച്ച എൻ എൻ വി എസ് 02 ഉപഗ്രഹത്തിനാണ് പ്രതിസന്ധി. സാങ്കേതിക തകരാർ മൂലം വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താനായില്ല. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
ഗതി, ദിശ നിർണയ ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിലേക്കുള്ള രണ്ടാമത്തെ ഉപഗ്രഹമാണ് എൻ വി എസ് 02. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം 2-23 മേയ് 29 ന് വിക്ഷേപിച്ചു. ഗതി, ദിശ നിർണയ ആവശ്യങ്ങൾക്ക് അമേരിക്കയുടെ ജി പി എസിനെ
ആശ്രയിക്കുന്നതിന് പകരം സ്വയം പര്യാപ്തത കൈവരിക്കാനാണ് നാവികിലൂടെ ലക്ഷ്യമിട്ടിരിരുന്നത്. ജി എസ് എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്.

അതേ സമയം ഉപദഗ്രഹ സംവിധാനങ്ങള്ഡ ആരോഗ്യകരമാണെന്നും ഉപഗ്രഹം നിലവിൽ ദീർഘവൃത്ത ഭ്രമണപഥത്തിലാണ്. ഒരു ദീർഘവൃത്ത ഭ്രമണപഥത്തിൽ നാവിഗേഷനായി ഉപഗ്രഹം ഉപയോഗിക്കുന്നതിനുള്ള ഇതര ദൗത്യ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് വരികയാണെന്നും ഐ എസ് ആർ ഒ അറിയിച്ചു.
ബുധനാഴ്ച രാവിലെ 6:23 ന്, ഐ എസ് ആർ ഒ അതിന്റെ നൂറാം ദൗത്യം അടയാളപ്പെടുത്തി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ എൻ വി എസ് 02 വഹിച്ചുകൊണ്ട് GSLV-F15 വിജയകരമായി വിക്ഷേപിച്ചു. അടുത്തിടെ ചുമതലയേറ്റ ബഹിരാകാശ ഏജൻസിയുയെ ചെയർമാൻ വി നാരായണന്റെ ആദ്യ ദൗത്യം കൂടിയാണിത്. ഐ എസ് ആർ ഒ യുടെ ഈ വർഷത്തെ ആദ്യ സംരംഭം കൂടിയാണിത്.
dd
170 കിലോ മീറ്റർ അടുത്ത ദൂരവും 37000 കിലോ മീറ്റർ അകന്ന ദൂരവും ദീർഘവൃത ഭ്രമണപഥത്തിലാണ് നിലവിൽ ഉപഗ്രഹം ഭൂമിയെ വലയം വെക്കുന്നത്. ലിക്കുഡ് അപോജി മോട്ടർ എന്ന എഞ്ചിനാണ് ഭ്രമണ പഥം ഉയർത്തേണ്ടിയിരുന്നത്. എൻജിൻ വാൽവിന് തകരാർ സംഭവിച്ചതിന് പിന്നാലെ ത്രസ്റ്ററുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയായിരുന്നു.
ഏതാനും ദിവസം മുൻപ് നൂറാം റോക്കറ്റ് വിക്ഷേണപണത്തിന്റെ ഓൺബോർഡ് വീഡിയോ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. ജി എസ് എൽ വി എഫ് 15 റോക്കറ്റ് വിക്ഷേപണത്തിന്റെയും ബഹിരാകാശത്ത് വെച്ച് ഗതിനിർണയ ഉപഗ്രഹമായ എൻ വി എസ് 02 വേർപ്പെടുന്നതിന്റെയും ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഐ എസ് ആർ ഒ എക്സിൽ പങ്കുവെച്ചത്.












Click it and Unblock the Notifications