ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; സ്പേസ് ഡോക്കിങ് വിജയം: ഇനി നാല് രാജ്യങ്ങളില്‍ ഇന്ത്യയും
ബെംഗളൂരു: വീണ്ടും ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ. രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണമാണ് ഐ എസ് ആർ ഒ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നേരത്തെ റഷ്യ, അമേരിക്ക, ചൈന എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയത്.
സ്വന്തമായി സ്പേസ് സ്റ്റേഷന് അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണ് സ്പേഡെക്സ്. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്-01) ടാർഗറ്റുമാണ് കൂട്ടിച്ചേർത്തത്. ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഐ എസ് ആർ ഒയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

പി എസ് എല്‍ വി റോക്കറ്റില്‍ ഡിസംബർ 30 നാണ് 2 ഉപഗ്രഹങ്ങളും ഭൂമിയില്‍ നിന്നും വിക്ഷേപിച്ചത്. ചേസർ അഥവാ എസ് ഡി എക്സ് -1 ന് 220 കിലോഗ്രാം ഭാരമാണുള്ളത്. ജനുവരി 6ന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐ എസ് ആർ ഒ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പരീക്ഷണം ജനുവരി 9 -ാം തിയതിയിലേക്ക് മാറ്റിവെച്ചു. അന്ന് ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരാനായെങ്കിലും ഇതിന് ഇടയില്‍ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടായി. ഇതോടെ വീണ്ടും പരീക്ഷണം മാറ്റിവെച്ചു.
മൂന്നാം തവണ, അതായത് ജനുവരി പതിനൊന്നിന് അതീവ കരുതലോടെയായിരുന്നു ഐ സ് ആർ ഒ കാര്യങ്ങള്‍ നീക്കിയത്. 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഉപഗ്രഹങ്ങളെ കൊണ്ടുവരാനായി. എന്നാല്‍ ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലങ്ങളിലേക് മാറ്റുകയും അന്ന് നടത്തിയത് ഒരു ട്രയല്‍ മാത്രമായിരുന്നുവെന്ന് ഐ എസ് ആർ ഒ പിന്നീട് അറിയിച്ചു. ഒടുവില്‍ ഇന്ന് രാവിലെയോടെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ ചരിത്ര നേട്ടം കൊയ്തു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications