കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ..... 2021ല്‍ ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കും!!

Google Oneindia Malayalam News

ദില്ലി: ഐആസ്ആര്‍ഒ ചരിത്ര ദൗത്യത്തിനൊരുങ്ങുന്നു. ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യം 2021ല്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. 30000 കോടി രൂപയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ചാന്ദ്രയാന്‍ 2 പദ്ധതിക്കായി 10000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി ഏപ്രില്‍ ആരംഭിക്കും. അതേസമയം ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കുന്ന പദ്ധതിക്ക് ഗഗയന്‍യാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പുരുഷന്‍മാര്‍ മാത്രമല്ല വനിതാ ബഹിരാകാശ ശാസ്ത്രജ്ഞരും ഇത്തവണ മിഷന്റെ ഭാഗമാകും. എന്നാല്‍ ഇതിനായി സെലക്ഷന്‍ കടമ്പകളുണ്ട്. ഐഎസ്ആര്‍ഒയുടെ നിലവാരം തന്നെ മാറ്റി മറിക്കുന്ന ബഹിരാകാശ മിഷനാണ് നടക്കാന്‍ പോകുന്നത്.

1

ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ വികസിപ്പിക്കാന്‍ സാധിക്കും. ഗഗന്‍യാന്‍ മിഷന്റെ പരിശീലനം ഇന്ത്യയിലാണ് നടക്കുന്നത്. അത്യാധുനിക രീതിയിലുള്ള പരിശീലനം റഷ്യയിലാവും നടക്കുക. ഇപ്പോഴുള്ള ടീമില്‍ വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജൂലായില്‍ ഏറ്റവും ചെറിയ ഉപഗ്രഹ വിക്ഷേപണ പേടകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഇതിലൂടെ സമയലാഭം ഉണ്ടാവും. അതേസമയം നിര്‍മാണ ചെലവ് വെറും 30 കോടി രൂപ മാത്രമാണ്. ആറ് പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഐഎസ്ആര്‍ഒ ഈ ദൗത്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രവചനം. കൂടുതല്‍ അന്താരാഷ്ട്ര സഹകരണവും ഇതിലൂടെ സാധിക്കും.

ചടുല രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി, മുന്നോക്ക സംവരണത്തിന് ശേഷം ഉന്നം ഇടത്തരക്കാർചടുല രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി, മുന്നോക്ക സംവരണത്തിന് ശേഷം ഉന്നം ഇടത്തരക്കാർ

കാരാട്ടിനും മനംമാറ്റം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം നിര്‍ണ്ണായകം, മൂന്നാംമുന്നണിയില്ലകാരാട്ടിനും മനംമാറ്റം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം നിര്‍ണ്ണായകം, മൂന്നാംമുന്നണിയില്ല

English summary
isro chief sets december 2021 deadline to send indians into space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X