കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്തേക്ക് ഇന്ത്യ മനുഷ്യനെ വിടും... പരീക്ഷണം വന്‍ വിജയം; ഇനി കാത്തിരിപ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാര്‍ ബഹിരാകാശ യാത്ര നടത്തുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. രാകേഷ് ശര്‍മ മുതല്‍ കല്‍പന ചൗള വരെ പലരും അത്തരത്തില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഒരു മനുഷ്യ ബഹിരാകാശ ദൗത്യം എന്നത് ഇതുവരെ സാധ്യമാകാത്ത ഒന്നാണ്.

അത്തരം ഒരു ബഹിരാകാശ ദൗത്യത്തിന്റെ പരീക്ഷണം ആണ് ഇപ്പോള്‍ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നടത്തിയത്. അത് വന്‍ വിജയവും ആയിരുന്നു.

ISRO

ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ആദ്യ പടിയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന 'ക്യാപ്‌സൂളിന്റ' പരീക്ഷണം ആണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ജൂലായ് 5 ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു പരീക്ഷണം. എന്നാല്‍ ജീവനുള്ള മനുഷ്യനെ ഉപയോഗിച്ചായിരുന്നില്ല ഈ പരീക്ഷണം എന്ന് മാത്രം.

മനുഷ്യരൂപം സ്ഥാപിച്ച ക്യാപ്‌സൂള്‍ റോക്കറ്റ് എന്‍ജിനുമായി ഘടിപ്പിക്കുകയായിരുന്നു. പിന്നീട് നിശ്ചിത സമയത്തിന് ശേഷം ഈ ക്യാപ്‌സൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. പാരച്യൂട്ട് ഉപയോഗിച്ച് ക്യാപ്‌സൂള്‍ കടലില്‍ ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. 259 സെക്കന്റ് നീണ്ടു നില്‍ക്കുന്നതായിരുന്നു ഈ പരീക്ഷണം.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശത്തുള്ള മനുഷ്യ ദൗത്യം എന്ന ലക്ഷ്യം സഫലീകരിക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. മനുഷ്യ വാസം സാധ്യമായ ബഹിരാകാശ പേടകം തയ്യാറാക്കുക എന്നത് തന്നെ ഏറ ശ്രമകരമായ ഒന്നാണ്.

നിലവില്‍ റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

English summary
Taking a first step towards the country's human space flight programme, Indian Space Research Organisation (Isro) on Thursday morning successfully tested a capsule that will carry an Indian astronaut to space in future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X