യൂറോപ്യൻ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പുവെച്ച് ഐഎസ്ആർഒ; ബഹിരാകാശ രംഗത്ത് നിർണായകം
ബെംഗളൂരു: പുത്തൻ ചുവടുവെപ്പുമായി ഐ എസ് ആർ ഒ. യൂറോപ്യൻ സ്പേസ് ഏജൻസി( ഇ എസ് എ )യുമായി നിർണായക കരാറിൽ ഒപ്പുവെച്ചു. ബഹിരാകാശ രംഗത്ത് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കരാർ. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരണത്തിനാണ് ഇരു ഏജൻസികളും കരാറിൽ ഏർപ്പെട്ടത്.
ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥനും ഇ എസ് എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവെച്ചത്. മനുഷ്യ ബഹിരാകാശ പര്യവേഷണത്തിലും ഗവേഷണത്തിലും സഹകരണ പ്രവർത്തനങ്ങൾക്ക് ഒരു ചട്ടക്കൂട് ഈ കരാർ നൽകുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോ മെഡിക്കൽ ഗവേഷണ പരീക്ഷണം, ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പരീക്ഷണം, വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം
വെയ്ക്കുന്നതെന്ന് ഐ എസ് ആർ ഒ പറഞ്ഞു.
അതേ സമയം വരാനിരിക്കുന്ന ആക്സിയം - 4 ദൗത്യത്തിനായുള്ള സംയുക്ത പ്രവർത്തനങ്ങളുടെ പുരോഗതിയിൽ ഇരു ഏജൻസികളുടെയും നേതൃത്വം സംതൃപ്തി പ്രകടിപ്പിക്കുകയും ഭാവിയിൽ മനുഷ്യ ബഹിരാകാശ മേഖലയിൽ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു. ഐ എസ് ആർ ഒയുടെ ഭാവി പദ്ധതിയായ തദ്ദേശീയ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ( ബി എ എസ് ) വിഭാവനത്തിൽ ഈ പുതിയ സഹകരണം നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications